banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-12-2014 Sunday

ഗുരുവായൂരില്‍ മോഷ്ടാക്കള്‍ വിലസുന്നു-വീട് പൊളിച്ച് മോഷണം വീണ്ടും

posted on 21 December  2014
21-12-14 moshanam gvrഗുരുവായൂര്‍: മോഷ്ടാക്കള്‍ ഗുരുവായൂര്‍ ക്ഷേത്രനഗരി വിട്ടു പോകുന്നില്ല. ദിനം പ്രതിയെന്നോണം മോഷണം നടക്കുന്നു. വീടുകള്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിനടുത്ത് ഉപ്പുക്കുന്നത്ത് ദാമോദരന്റെ
വീട്ടില്‍ കടന്ന് മൂന്നുപവന്‍ കവര്‍ന്നു. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ദാമോദരന്റെ ഭാര്യ തങ്കയുടെ രണ്ടു പവന്‍ മാലയും മകള്‍ ഗീതാഞ്ജലിയുടെ ഒരു പവന്‍ മാലയുമാണ് കവര്‍ന്നത്. രണ്ടു പേരും ഉണര്‍ന്ന് ശബ്ദം വെച്ചപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെയായിരുന്നു സംഭവം.
ദാമോദരന്റെ ബന്ധുക്കളായ ഉപ്പുക്കുന്നത്ത് ബാലകൃഷ്ണന്‍, ഉപ്പുക്കുന്നത്ത് ബൈജു എന്നിവരുടെ വീടുകളിലും തൊട്ടടുത്തുള്ള പണിക്കവീട്ടില്‍ സുധീറിന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി. വീടുകളിലെ പിന്‍വാതില്‍ പൊളിച്ച നിലയിലാണ്. ഗുരുവായൂരിലെ അസ്ഥിരോഗ വിദഗ്ധന്‍ പി. ജി. ശശികുമാരന്‍ നായരുടെ മമ്മിയൂരിലെ പരിശോധന കേന്ദ്രത്തില്‍ മോഷണം നടന്നു. മുന്‍ വാതിലിന്റെ പൂട്ടുപൊളിച്ചു. കണ്‍സള്‍ട്ടിങ് മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയാണ് . മേശപ്പുറത്ത് വെച്ചിരുന്ന അഞ്ചിന്റെ നാണയങ്ങള്‍ നഷ്ടപ്പെട്ടു.
ഏതാനും ആഴ്ചകളായി ഗുരുവായൂരില്‍ മോഷണം പെരുകുകയാണ്. ശബരിമല അയ്യപ്പന്‍മാര്‍ കവര്‍ച്ചക്കിരയാകാതിരിക്കാന്‍ പൊലീസിന്റെ ശ്രദ്ധമുഴുവന്‍ ആ വഴിക്ക് നീങ്ങിയപ്പോള്‍ മോഷ്ടാക്കള്‍ വീടുകളില്‍ കയറി മോഷണം തുടര്‍ന്നു.