banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21-12-2014 Sunday

ദേശീയപാത വികസനം 45 മീറ്റര്‍ ആക്കുന്നതിനെതിരേ എസ്.ഡി.പി.ഐ. രാപാര്‍ക്കല്‍ സമരം നടത്തി

posted on 21 December 2014
ചാവക്കാട്: ദേശീയപാത വികസനം 45 മീറ്റര്‍ ആക്കുന്നതിനെതിരേയുള്ള സമരം അതിജീവനത്തിന്റെ സമരമാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി ബി കെ ഹുസയ്ന്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. ദേശീയപാത വികസനത്തിന്റെ പേരില്‍ ഇരകളെ അഭയാര്‍ഥികളാക്കുന്നതിനെതിരേ എസ്.ഡി.പി.ഐ. നടത്തുന്ന രാപാര്‍ക്കല്‍ സമരം ഒരുമനയൂര്‍ മുത്തമ്മാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ. ഗുരുവായൂ ര്‍ മണ്ഡലം പ്രസിഡന്റ് ഷമീര്‍ ബ്രോഡ്‌വേ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ മരത്തംകോട്, പ്രവാസി ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം, എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍  ഇ കെ നസീര്‍, എസ്.ഡി.ടി.യു മേഖല സെക്രട്ടറി കമറുദ്ദീന്‍, എസ്.ഡി.പി.ഐ. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ ചാവക്കാട് എന്നിവര്‍ സംസാരിച്ചു.
എടക്കഴിയൂരില്‍ സംഘടിപിച്ച   രാപാര്‍ക്കല്‍ സമരം എസ്.ഡി.പി.ഐ. ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു.  എസ്.ഡി.പി.ഐ. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് അധ്യക്ഷത വഹിച്ചു. എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി കെ എ ഗദ്ദാഫി, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് താഹിര്‍, എസ്.ഡി.പി.ഐ. പഞ്ചായത്ത് പ്രസിഡന്റ് അക്ബര്‍ എടക്കഴിയൂര്‍ സംസാരിച്ചു. 30 മീറ്ററില്‍ തന്നെ ആറുവരിപ്പാത നിര്‍മിക്കുക, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില മുന്‍കൂറായി നല്‍കുക, ബി.ഒ.ടി. വ്യവസ്ഥയിലുള്ള നിര്‍മാണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉന്നയിച്ചത്.