banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

22-01-15 Thursday

തിരുവത്രയില്‍ 'നരിപുലിയുടെ' ആക്രമണം -  നാല് ആടുകള്‍ ചത്തു

Posted on 22 January 2015
22-01-15 aadukal kollappettuചാവക്കാട്‌: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു. ചാവക്കാട്‌ നഗരസഭ ഒന്നാം വാര്‍ഡ്‌ തിരുവത്ര ചെങ്കോട്ട പള്ളിപറമ്പില്‍ പരീതിന്റെയും ആലി വീട്ടില്‍ അലിഅഹമ്മദിന്റെയും രണ്ടാടുകള്‍ വീതമാണ് ആക്രമണത്തില്‍ ചത്തത്. വ്യാഴാഴ്ച്ച പുലര്‍ച്ച ഒന്നരമണിയോടെയാണ് ഇവരുടെ വീടുകളില്‍ അജ്ഞാത ജീവികളുടെ ആക്രമണ മുണ്ടായത്. അലിഅഹമ്മദിന്റെ ആട്ടിന്‍ കൂടിന്റെ പലകകള്‍ പൊളിച്ചു മാറ്റി ആടിനെ പുറത്തേക്ക്‌ വലിച്ചിട്ട് വയര്‍ ഭാഗം പൂര്‍ണ്ണമായും തിന്ന നിലയിലാണ്. മറ്റൊരാടിന്റെ കഴുത്തില്‍ ഒരു ദ്വാരം മാത്രമാണ് ഉള്ളത്. പരീതിന്റെ ആടിന്റെ കഴുത്ത് കടിച്ചു പൊളിച്ച നിലയിലാണ് മറ്റൊരാടിന്റെ വയറ്റില്‍ ചെറിയ ഒരുദ്വാരവും മാത്രമാണ് കാണുന്നത്. രണ്ടടി ഉയരവും  അഞ്ചടിയോളം നീളവുമുള്ള ചെറിയ വാലുള്ള ജീവിയും ഒരു സംഘം നായ്ക്കളുമാണ്  ആടിനെ ആക്രമിച്ചതെന്ന് പരീതും കുടുംബവും പറയുന്നു. ഇവരുടെ വീട്ടിലെ അതിഥിയായ ഗൂഡല്ലൂര്‍ സ്വദേശിനി അജ്ഞാത ജീവി നരിപുലിയാണെന്ന് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ നരിപുലി എന്ന ജീവി പ്രദേശത്തുകാര്‍ക്ക് അഞാതമാണ് എന്നാല്‍ വള്ളുവനാട് മേഖലയിലെ വേലകളിലും, പൂരങ്ങളിലും എഴുന്നെള്ളിപ്പുകളില്‍ നരിപുലി വേഷം ഉണ്ടാവാറുണ്ട്.