Posted on 22 January 2015 പുന്നയൂര്‍ക്കുളം: മാവിന്‍ച്ചുവട്
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കാപ്പിരിക്കാട്
മാര്‍ബിള്‍ വീണ് തൊഴിലാളിയുടെ കൈക്ക് പരിക്കേറ്റു. ബൈക്കും കാറും
കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് പെരിയമ്പലം കൊളത്തേരി നിഷാന്ത് (23)
നെ പുന്നൂക്കാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട്
5ഓടെയാണ് അപകടം.
കാപ്പിരിക്കാട് മാര്‍ബിള്‍ വീണ് വലത് കൈക്ക് ഗുരുതരമായി
പരിക്കേറ്റ പാലപ്പെട്ടി കണ്ണത്ത് കമറു (45) വിനെ അകലാട് റൗളത്തുല്‍ നബവി ആബുലന്‍സ്
പ്രവര്‍ത്തകര്‍ കുന്ദംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച
രാവിലെ 11 മണിയോടെയാണ് അപകടം. |