banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

22-01-15 Thursday

റേഷന്‍ കാര്‍ഡ് പുതുക്കല്‍ ജനം വലഞ്ഞു

Posted on 22 January 2015
21-01-15 ration  cardചാവക്കാട് : എടക്കഴിയൂര്‍ -അകലാട് റേഷന്‍ പരിധിയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ പെരിവെയിലത്ത് നിന്ന് അവശരായി.  എടക്കഴിയൂര്‍ നാലാംകല്ല്  റേഷന്‍ കട ഒറ്റയിനി റേഷന്‍കട എന്നീ കാര്‍ഡുകള്‍ പുതുക്കാനുള്ള ക്യാമ്പ് ഒറ്റയിനി മദ്രസ്സയിലായിരുന്നു വെച്ചത്.  രാവിലെ  ആറ് മണിയോടെ  പലരും എത്തിച്ചേര്‍ന്നു.  9 മണിയോടെ ജനം തടിച്ചുകൂടിയതോടെ നിയന്ത്രണാധീതമായി.  രണ്ടു കൗണ്ടറുകളിലായിരുന്നു പുതുക്കലും ഫോട്ടോ എടുക്കലും ഉണ്ടായിരുന്നത്.  മുന്‍കൂട്ടി എത്തിച്ചേര്‍ന്നവര്‍ക്ക് ടോക്കന്‍ നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ എത്തിച്ചേരുന്ന പലരും രാവിലെ മുതല്‍ വരിയില്‍ നിന്നവരുടെ ഇടയില്‍ കയറി സ്ഥാനം പിടിച്ചതോടെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.  കാര്‍ഡുടമകള്‍ ഏറെയും വയോജനങ്ങള്‍ ആയതിനാല്‍ അവശരാവുകയും പലരും ബഹളം വെക്കുകയും ഉണ്ടായി.  വയോജനങ്ങളെ താങ്ങിപ്പിടിച്ചും ഓട്ടോറിക്ഷകളില്‍ കൊണ്ടുവന്നെങ്കിലും ഏറെ നേരം വരിയില്‍ നില്‍ക്കാന്‍ ഇവര്‍ പ്രയാസപ്പെട്ടു.  മക്കളില്ലാത്തവരും, സഹായിയായി കൂടെ കൊണ്ടുവരാന്‍ ഇല്ലാത്ത പല വയോജനങ്ങളും വീട്ടമ്മമാരും രോഗികളും പ്രയാസപ്പെടുന്ന കാഴ്ച്ചയായിരുന്നു അകലാട് റേഷന്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പില്‍ ഇന്നലെ ഉണ്ടായത്.