റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
Posted on 22 January 2015
പുന്നയൂര്‍ക്കുളം: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി റോഡ്
സുരക്ഷാ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ച് ഡ്രൈവേഴ്സ് യൂണിയന് മാതൃകയായി. അണ്ടത്തോട്
മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഗുരുവായൂർ
മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പക്ടര്‍ കെ.ആര്.സുരേഷ് ഉദ്ഘാടനം ചെയ്തു. വടക്കേകാട് എസ്.ഐ.സി
.ജെ. മുഹമ്മദ് ലത്തീഫ്, ഹൈവേ പോലീസ് എസ്.ഐ.ബാബു, അസി.മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പക്ടര്‍ എ
.എ.താഹിറുദ്ധീന്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. സക്കരിയ, ബക്കര്‍, സമിതി
ഭാരവാഹികളായ ബാജി, റൗഫ് മാലിക്കുളം എന്നിവര്‍ സംസാരിച്ചു.