banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-01-15   Thursday

മുദ്രപത്രത്തിനു ക്ഷാമം എന്‍ട്രന്‍സ് പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടത്തില്‍

22 January 2015
ചാവക്കാട് : മുദ്രപത്രം കിട്ടാതായതോടെ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ നെട്ടോട്ടമോടുന്നു.  കഴിഞ്ഞ ഒരാഴ്ചയായി തീരദേശത്ത് ജനങ്ങള്‍ക്ക് മുദ്രപ്പത്രം കിട്ടാനില്ല. 
പ്രവാസി മലയാളികളുടെ വരുമാനം തെളിയിക്കുന്നതിനായി നോട്ടറിയുടെ സാക്ഷ്യപത്രം വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിനാല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിലാണ്  പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടതായ അവസാന തിയ്യതി ഫെബ്രുവരി 3-ാം തിയ്യതി ആയിരിക്കെയാണ് മുദ്രപ്പത്രം ലഭിക്കാതെ വിദ്യാര്‍ത്ഥി രക്ഷിതാക്കളും വലയുന്നത്.  തഹസില്‍ദാരുടെ പക്കല്‍നിന്നും ക്രിമിലിയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വരുമാനം തെളിയിക്കേണ്ടത് അത്യാവശ്യമാണ്.  ക്രിമിലിയര്‍, ഇന്‍കം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് നോട്ടറി അഫിഡവിറ്റ് നിരബന്ധമായിരിക്കേയാണ് ഇത് ഹാജരാക്കാന്‍ മുദ്രപത്രമില്ലാതെയിരിക്കുന്നത്.  വ്യക്തമായ വരുമാനം രേഖപ്പെടുത്താന്‍ കഴിയാത്ത കച്ചവടക്കാരും ഗള്‍ഫില്‍ ജോലിയുള്ളവരുമാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.  ഗ്യാസ്, ജില്ലാബാങ്ക് വായ്പക്ക് അപേക്ഷിച്ചവര്‍, ജനന-മരണ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട് തുടങ്ങിയവയ്ക്ക് എത്തുന്നവര്‍ക്ക് നോട്ടറി അഫിഡവിറ്റ് അത്യാവശ്യമാണ്.  നൂറുകണക്കിന് പേരാണ്  ഇതോടെ മടങ്ങുന്നത്.  ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിലും കോടതി വരാന്തയിലും, പാങ്ങ്, പാവറട്ടി കോട്ടപ്പടി, ചിറ്റാട്ടുകര മേഖലയിലാണ് മുദ്രപ്പത്രം ലഭിക്കാറുള്ളത്.  ഇവിടെ കഴിഞ്ഞ മൂന്നുദിവസമായി മുദ്രപ്പത്രം ഇല്ലാതായിട്ട്.  പലരും തൃശ്ശൂരും, ഇരിങ്ങാലക്കുടയിലും മറ്റും പോയി വാങ്ങിവരുന്ന അവസ്ഥയാണ്.