15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-06- 2015 Monday

ഭീമന്‍ മാവ്‌ കടപുഴകി വീണു:  ഹോട്ടലും വീടും ആംബുലന്‍സ്‌ ഷെഡും തകര്‍ന്നു

posted on 22 June 20015
22-06-15 hospital maavu
ചാവക്കാട്‌: ശക്തമായ കാറ്റില്‍ താലൂക്കാശുപത്രി വളപ്പിലെ  ഭീമന്‍ മാവ്‌ കടപുഴകി വീണ് ഹോട്ടലും വീടും  താലൂക്കാശുപത്രിയിലെ ആംബുലന്‍സ്‌ ഷെഡും തകര്‍ന്നു. ആംബുലന്‍സിന് കേടുപാടുകള്‍ സംഭവിച്ചു.   വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന അമ്മയും മകളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലെര്‍ച്ച രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്‌. ആശുപത്രിക്ക് സമീപമുള്ള കല്ലായി മോഹനന്റെ ഹോട്ടലിന്‍റെ പിന്‍ വശത്തും , പൊന്നരാശേരി  ജയന്റെ വീടിനു മുകളിലുമായാണ് കടപുഴകി വീണ മരം പതിച്ചത്. മാവിന്റെ ഒരുകൊമ്പ്‌ പതിച്ചാണ് ആമ്പുലന്‍സ് ഷെഡ്‌ തകര്‍ന്നത്. ഷെഡിന്റെ അവശിഷ്ടങ്ങള്‍ വീണ്  ആമ്പുലന്സിനു കേടുപാടുകള്‍ സംഭവച്ചു. വൈദ്യുതി കമ്പി പൊട്ടിയതിനെ തുടര്‍ന്ന് മേഖലയില്‍ വൈദ്യുതി നിലച്ചു.
തകര്‍ന്ന വീട്ടില്‍ അപകടസമയം കാര്‍ ഡ്രൈവര്‍ രാജേഷിന്റെ ഭാര്യയും രണ്ടുമക്കളുമാണ് കിടന്നിരുന്നത്. രാജേഷും വീട്ടുടമ ജയനും കൂടെ പുറത്ത്‌ പോയ സമയത്തായിരുന്നു അപകടം.
രാജേഷിന്റെ ഭാര്യയും കുട്ടികളും കിടന്നിരുന്ന മുറിയുടെ അടുത്തുവരെയുള്ള ഭാഗം അപകടത്തില്‍ തകര്‍ന്നിരുന്നു. വലിയ ശബ്ദംകേട്ട് ഉണര്‍ന്ന ഇവര്‍ പുറത്ത്‌ വന്നപ്പോഴാണ് വീട് തകര്‍ന്നതറിയുന്നത്.
മരം മറിഞ്ഞു വീണതിനെ തുടര്‍ന്ന് വൈകീട്ട് 4 മണിവരെ ആശുപത്രി റോഡിലൂടെയുള്ള  ഗതാഗതം തടസപ്പെട്ടു. മാവ് മുറിച്ചുമാറ്റിയതിനു ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്.  മറിഞ്ഞു വീണ മാവിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി സമീപവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ക്തമായ മഴയിലും കാറ്റിലും ചാവക്കാട്‌ മേഖലയില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചാവക്കാട്‌ ടൌണിലെ ചീനിമരക്കൊമ്പുകള്‍ ഒടിഞ്ഞു വീണു.  തൊട്ടാപ്പില്‍ ബദര്‍പള്ളിക്കടുത്ത് തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ മേല്‍ക്കൂരകള്‍ പറന്നുപോയി. മണത്തല അയിനിപ്പുള്ളിയില്‍ പ്ലാവ് മുറിഞ്ഞു വീണു മതില്‍ തകര്‍ന്നു. പലയിടങ്ങളിലായി നിരവധി തെങ്ങുകളും മരങ്ങളും മുറിഞ്ഞു വീണിട്ടുണ്ട്. കോട്ടപ്പുറം പുത്തന്‍കടപ്പുറത്ത്‌ കരയില്‍ കയറ്റിവെച്ചിരുന്ന ഫൈബര്‍ വെള്ളം കാറ്റില്‍ എടുത്തെറിയപ്പെട്ടു പൊളിഞ്ഞു. അന്‍പതിനായിരം രൂപ നഷ്ടം കണക്കാക്കുന്നു. എവിടെയും ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. .

22-06-15 ambulance