15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-06-15 Monday

വര്‍ഗ്ഗീയ മുതലാളിത്ത ശക്തികള്‍ക്കെതിരെ യുവജന മുന്നേറ്റം അനിവാര്യം: കെ കെ വത്സരാജ്

Posted on 22 June 2015
21-06-15 aiyf thrissur dt camp inaguration
ഗുരുവായൂര്‍: വര്‍ഗ്ഗീയ-മുതലാളിത്ത ശക്തികള്‍ക്ക് രാജ്യത്തെ അടിയറവെക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ യുവജന മുന്നേറ്റം  ഉയര്‍ന്നു വരണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. എഐവൈഎഫ് ജില്ലാ നേതൃത്വ ക്യാമ്പ് ഗുരുവായൂരില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകായിരുന്ന അദ്ദേഹം. കലാപങ്ങള്‍ സൃഷ്ടിച്ച് മത-സാമുദായിക ഐക്യം തകര്‍ക്കുന്ന നയങ്ങളാണ് മോദി സര്‍ക്കാരിന്റേത്. അതിനെ ചെറുക്കാനായി മുന്നോട്ട് വരേണ്ട ബാദ്ധ്യത എഐവൈഎഫ് പോലുള്ള യുവജന സംഘടനകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് വി ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.കെ രാജന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ബാലചന്ദ്രന്‍, ടി ആര്‍ രമേഷ് കുമാര്‍, ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്‍, മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ പി എസ് ജയന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ് എന്നിവര്‍ സംസാരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണമനുസരിച്ച് ചൈന സന്ദര്‍ശിക്കുന്ന സിപിഐ പ്രതിനിധി സംഘത്തിലെ അംഗമായ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന് ക്യാമ്പില്‍ വെച്ച് യാത്രയയപ്പ് നല്‍കി.
ജില്ലാ പ്രസിഡണ്ട് വി ജെ ബെന്നി പതാക ഉയര്‍ത്തിയതോടെയാണ് ക്യാമ്പിന് തുടക്കമായത്. പതിമൂന്ന് മണ്ഡലങ്ങളില്‍ നിന്നായി 120 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്..