15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-06-15 Monday

ശക്തമായും കാറ്റും മഴയും : ചാവക്കാട്‌ സെന്ററില്‍ ചീനി മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണു

Posted on 22 June 2015
21-06-15 cheeni
ചാവക്കാട്‌: ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് ചാവക്കാട്‌ സെന്ററിലെ ചീനി മരക്കൊമ്പുകള്‍ റോഡില്‍ ഒടിഞ്ഞു വീണു. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം. കൊമ്പുകള്‍ ഒടിഞ്ഞു വീഴുന്നത് കണ്ടതോടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടും പിന്നോട്ട് മാറ്റിയും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഞായറാഴ്ചയായതിനാല്‍ വാഹനങ്ങളുടെയും ജനങ്ങളുടെയും തിരക്ക്‌ തീരെ കുറവായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ചാവക്കാട്‌ നഗരസഭാ ചത്വരത്തിനു സമീപം ബസ്‌ വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്ന് വലിയ മരക്കൊമ്പ്‌ ഒടിഞ്ഞു വീണു. ഇവിടെ വഴി വാണിഭം നടത്തുന്നവര്‍ മഴകാരണം പീടിക കോലായില്‍ കയറി നിന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. വഴി യാത്രക്കാര്‍ക്ക്‌ ഭീഷണിയായി നഗരസഭാ കെട്ടിടത്തിനോട് ചേര്‍ന്ന് ചീനി മരക്കൊമ്പുകള്‍ ഒടിഞ്ഞു തൂങ്ങി നില്‍ക്കുകയാണ്. .

ചീനി മരക്കൊമ്പുകള്‍ ഒടിഞ്ഞു തൂങ്ങി നില്‍ക്കുന്നു

< <