banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-07-2014 Tuesday

ദാരിദ്ര നിര്‍മ്മാര്‍ജനരംഗത്ത് മുസ്‌ലീം ലീഗിന്റെ പങ്ക് വലുത്    -  മന്ത്രി പി കെ കുഞ്ഞാലികുട്ടി

posted on 22 July 2014
21-07-14 k kutty
ചാവക്കാട്: കേരളത്തില്‍ ദാരിദ്ര നിര്‍മ്മാര്‍ജനരംഗത്ത് സജീവമായ രാഷ്ട്രീയപാര്‍ട്ടി മുസ്‌ലീംലീഗ് മാത്രമാണന്ന് വ്യവസായ ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു . പുന്നയൂര്‍ പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ റംസാന്‍ റീലീഫ് പ്രവര്‍ത്തനോല്‍ഘാടനവും, ബൈത്തുല്‍ റഹ്മകാരുണ്യ ഭവനങ്ങളുടെ നിര്‍മ്മാണപ്രഖ്യാപനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  സര്‍ക്കാറിന്റെ ഫണ്ട് എത്തിപ്പെടാത്ത മേഖലകളില്‍പോലും നിര്‍ദ്ധനരെ കണ്ടെത്തി അവരെ ആശ്വസിപ്പിക്കാനും, സാന്ത്വനപ്പെടുത്താനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നതായി അദ്ദേഹം പറഞ്ഞു.101 കുടുമ്പങ്ങള്‍ക്കുള്ള ആടു വിതരണം, 3000 ത്തോളം കുടുമ്പങ്ങള്‍ക്കുള്ള അരി വിതരണം, ചികിത്‌സാ സഹായം, തൊഴിലുപകരണവിതരണം എന്നിവയുടെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിച്ചു. 1 കോടി 40 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ശിഹബ് തങ്ങളുടെ പേരിലുള്ള 20 ബൈത്തുല്‍ റഹ്മ കാരുണ്യ ഭവനങ്ങളുടെ നിര്‍മ്മാണ പ്രഖ്യാപനവും നടത്തി.
പഞ്ചായത്ത് മുസ്‌ലീം ലീഗ് പ്രസിഡന്റ് എം വി ഷക്കീര്‍ അധ്യക്ഷനായി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: പി എം സാദിഖലി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലീം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി ഇ പി കമറുദ്ധീന്‍, വ്യവസായ പ്രമുഖരായ കുഞ്ഞിമുഹമ്മദ് ഹാജി (തടാകം), ലൈക്ഷോര്‍ ഹംസ, ആര്‍ പി ബഷീര്‍, വി കെ ഷാഹുല്‍ഹമ്മീദ് ഹാജി, പി എ അബ്ദുല്‍ കരീം, കെ വി സിദ്ധീഖ് ഹാജി, എ വി അബൂബക്കര്‍ കാസിമി, കെ കെ ഹംസകുട്ടി, കെ വി ഹുസൈന്‍,  കെ കബീര്‍, സി പി റഷീദ്, സി ഷംസു, സുലൈമു വലിയകത്ത്, സലാം മന്ദലാംകുന്ന്, സി മുഹമ്മദാലി, അലി അകലാട്, അശ്ക്കര്‍ കുഴിങ്ങര, എം എം സിദ്ധീഖ്, പി എ ഷാഹുല്‍ ഹമ്മീദ്, ബി കെ സി ബാദുഷ, ആര്‍ പി മുഹമ്മദുണ്ണി, മുഹമ്മദാജി സിങ്കപ്പൂര്‍ , മംഗല്യ മുഹമ്മദാജി, നായാരാടിക്കല്‍ ഉമ്മര്‍, എച്ച് എ അലി എന്നിവര്‍ പ്രസംഗിച്ചു. .