banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-07-14 Tuesday

നഗരസഭയ്ക്ക് വെള്ളക്കരമായി വാട്ടര്‍ അതോരിറ്റി നല്‍കിയത് ഒന്നരകോടിയുടെ ബില്ല്

posted on 22 July 2014
ചാവക്കാട് : നഗരസഭയ്ക്ക് വെള്ളക്കരമായി വാട്ടര്‍ അതോരിറ്റി നല്‍കിയത് ഒരു കോടി അറുപത്താറായിരത്തി എണ്ണൂറ്റി ഇരുപത്തിയേഴ് രൂപയുടെ ബില്ല്. വാട്ടര്‍ അതോരിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ ഉത്തേമാദാഹരണമാണിതെന്ന് നഗരസഭാംഗങ്ങള്‍ ഏകസ്വരത്തില്‍ വിമര്‍ശിച്ചു.
2009 ഏപ്രില്‍ മുതല്‍ 2014 ജൂണ്‍ വരെയുള്ള ബില്ലാണ് വാട്ടര്‍ അതോറിറ്റി നല്‍കിയിരിക്കുന്നത്. എന്നാല്‍ 2011 സപ്തംബര്‍ വരെയുള്ള വെള്ളക്കരത്തിന്റെ ബില്‍ നഗരസഭ അടച്ചിട്ടുണ്ട്. നഗരസഭയ്ക്ക് ആകെയുള്ളത് 352 ടാപ്പുകളാണ്. എന്നാല്‍ 114 എണ്ണം വര്‍ഷങ്ങളായി ഉപയോഗിക്കുന്നില്ല. പ്രവര്‍ത്തിക്കാത്തതും ഉപയോഗശൂന്യവുമായ പൈപ്പുകളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. നഗരസഭയ്ക്ക് ലഭിക്കുന്ന ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡില്‍ നിന്ന് ഈടാക്കിയ കുടിവെള്ളക്കരം കുറവു ചെയ്തതായും കാണുന്നില്ല.
ഇത്തരം കാര്യങ്ങളില്‍ വ്യക്തത ഇല്ലാത്തതിനാലാണ് തുക അടയ്ക്കാത്തതെന്ന് വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് യോഗത്തെ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയും നഗരസഭയും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ ഉപയോഗശൂന്യമായ 114 പൈപ്പുകള്‍ ഒഴിവാക്കുന്നതിന് പലതവണ വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കിയിട്ടും ഇതുവരെയും പ്രശ്‌നം പരിഹരിച്ചിട്ടില്ല.
ഉപയോഗശൂന്യമായ പൈപ്പ് അടിയന്തരമായി മാറ്റാന്‍ വാട്ടര്‍ അതോരിറ്റിയോട് ആവശ്യപ്പെടാനും ഉന്നതാധികാരികള്‍ക്ക് വിഷയത്തെക്കുറിച്ച് കത്ത് നല്‍കാനും യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ചാവക്കാട് നഗരസഭാ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്തെ പത്തോളം വീടുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുവേണ്ടി 100 മീറ്റര്‍ പൈപ്പ് ലൈന്‍ നീട്ടി സ്ഥാപിക്കുന്നതിന് യോഗം അംഗീകാരം നല്‍കി.
വര്‍ഷങ്ങളായി ചാവക്കാട് നഗരസഭ വിവിധ അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ഇ.ബിയില്‍ ലക്ഷക്കണക്കിന് രൂപ അടച്ചിട്ടും പ്രവൃത്തികള്‍ യഥാസമയം നടക്കാത്തതിനെ നഗരസഭാ കോണ്‍ഗ്രസംഗം പി.എം. നാസര്‍ വിമര്‍ശിച്ചു. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ചെയര്‍ പേഴ്‌സണ്‍ മറുപടി നല്‍കി. പൊതുശ്മശാനം ഒരു മാസമായി പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് പ്രതിപക്ഷാംഗം പി. യതീന്ദ്രദാസ് യോഗത്തില്‍ ആരാഞ്ഞു. ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞതായും മൃതദേഹം ദഹിപ്പിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നും നഗരസഭാ ചെയര്‍പോഴ്‌സണ്‍ പറഞ്ഞു.
വ്യക്തിഗതാനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നഗരസഭ വീഴ്ച വരുത്തിയതായി കോണ്‍ഗ്രസംഗം കെ.വി. ഷാനവാസ് ചൂണ്ടിക്കാട്ടി. 2014-2015 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ആധുനിക അറവുശാല നവീകരണത്തിനായി വകയിരുത്തിയ 10 കോടി രൂപയില്‍നിന്ന് തുക അനുവദിക്കുന്നതിന് പ്രോജക്റ്റ് തയ്യാറാക്കി സാങ്കേതികാനുമതിക്കായി ശുചിത്വ മിഷനില്‍ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയുടെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ മണത്തല ഗവ. ഹൈസ്‌കൂളിനോടുചേര്‍ന്ന് സ്ഥാപിക്കാന്‍ സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കാനും തീരുമാനമായി.
സ്വാതന്ത്യദിനം സമുചിതമായി ആഘോഷിക്കാന്‍ വ്യാപാരികളുടെയും സ്‌കൂളധികൃതരുടെയും സാംസ്‌കാരികസംഘടനകളുടെയും ക്ലബ്ബുകളുടെയും യോഗം 31ന് 3ന് നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ചൊവ്വാഴ്ച വൈകീട്ട് 6ന് നഗരസഭയുടെ ഇഫ്താര്‍ സംഗമവും നോമ്പുതുറയും നടത്താനും തീരുമാനിച്ചു. .