15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-08-2015 Saturday

നീലാകാശം, നീല കടല്‍, നീല ബോട്ട്
തലതിരിഞ്ഞ കളര്‍ കോഡിംഗ് : ഉത്തരവ് വിവാദമാകുന്നു

Posted on  22 August 2015
21-08-15 fisheries boatചാവക്കാട്: ഫിഷറീസ്‌ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന മീന്‍പിടിത്ത ബോട്ടുകള്‍ക്ക് നീലനിറം നല്‍കണമെന്ന ഉത്തരവ് വിവാദമാവുന്നു. മീന്‍പിടിത്ത തൊഴിലാളികളും ബോട്ടുടമകളും ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കടലിന്റെയും ആകാശത്തിന്റെയും നീലിമയില്‍ നിന്നും ബോട്ടുകളെ  തിരിച്ചറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിറമാണ് നീലയെന്നാണ് മത്സ്യമേഖലയിലുള്ളവരെല്ലാം പറയുന്നത്. മഴയോ മഞ്ഞോ ഉള്ള സമയത്താണെങ്കില്‍ വളരെ അടുത്തു നില്‍ക്കുന്ന നീല നിറമടിച്ചിട്ടുള്ള ബോട്ടോ വള്ളമോ പോലും തിരിച്ചറിയുക പ്രയാസമാണെന്ന് ഇവര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ പ്രത്യേകിച്ചും.
ഫിബ്രവരി 16നാണ്  മീന്‍പിടിത്ത ബോട്ടുകള്‍ക്ക് കളര്‍ കോഡിങ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതു പ്രകാരം ബോട്ടുകളുടെ വീല്‍ഹൗസിന് ഓറഞ്ചു നിറവും ഹള്‍ എന്നറിയപ്പെടുന്ന ബോഡി ഭാഗത്തിന് കടും നീലനിറവുമാണ് വേണ്ടത്.
ഈ നിബന്ധന പാലിക്കുന്ന ബോട്ടുകള്‍ക്ക് മാത്രം പുതിയ രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും അനുമതി നല്‍കിയാല്‍ മതിയെന്ന ഫിഷറീസ് ഡയറക്ടറുടെ കത്ത് എല്ലാ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളിലേക്കും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ ബോട്ടുകള്‍ക്കും വ്യത്യസ്ഥ കളര്‍ കോഡിങ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഓറഞ്ചും നീലയുമെന്ന കളര്‍കോഡിങ് കേരളത്തിന് ലഭിച്ചതെന്നു പറയുന്നു. കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് തുടങ്ങിയ തീരദേശ സുരക്ഷ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് ബോട്ടിന്റെ നിറം നോക്കി ഏതു സംസ്ഥാനത്ത് നിന്നുള്ളതാണെന്ന് തിരിച്ചറിയാന്‍ എളുപ്പമായിരിക്കും എന്നതാണ് പ്രത്യേകതയായി പറയുന്നത്. എന്നാല്‍ കടലില്‍ പോകുന്ന ബോട്ടിന്റെ നിറം തിരഞ്ഞെടുക്കുമ്പോള്‍ അത് കടലിലെ സൌകര്യവും കൂടി കണക്കിലെടുത്ത്  പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന കളര്‍കോഡിങ്ങാണ് വേണ്ടതെന്ന് മുനയ്ക്കക്കടവ് മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.എ. സിദ്ധി, ബോട്ട് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പി.എം. റഷീദ് എന്നിവര്‍ പറഞ്ഞു.
വെള്ള നിറമാണ് കടലില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുകയെന്നും പുതിയ കളര്‍കോഡിങ് ബോട്ടുകള്‍ കൂട്ടിയിടിക്കാനുള്ള സാധ്യത കൂട്ടുമെന്നും ഇവര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് മുനയ്ക്കക്കടവില്‍ നിന്ന് മത്സ്യബന്ധനത്തിനായി പൊന്നാനി ഭാഗത്തേക്ക് പോയ 'നൂറുല്‍ ഹുദ' എന്ന ബോട്ട് മറ്റൊരു ബോട്ടില്‍ ഇടിച്ച് തകരുകയും കടലില്‍ താഴുകയും ചെയ്തിരുന്നു. കടലില്‍ നങ്കൂരമിട്ട് കിടന്നിരുന്ന നീല നിറത്തിലുള്ള ബോട്ട് ശ്രദ്ധയില്‍ പെടാതെ 'നൂറുല്‍ ഹുദ' ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് മീന്‍പിടിത്തക്കാര്‍ പറയുന്നു. അപകട സമയത്ത് മഴയുണ്ടായിരുന്നതിനാല്‍ വളരെ അടുത്തെത്തിയിട്ടു പോലും നീല നിറത്തിലുള്ള ബോട്ട് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടില്ല. .