Posted on 22 August 2015 പുന്നയൂര്‍ക്കുളം: പോത്തുകളെ മോഷ്ടിച്ച കേസില്‍
രണ്ടുപേരെ വടക്കേക്കാട് എസ്ഐ ടി.എസ്. റനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
മാറഞ്ചേരി കാഞ്ഞിരമുക്ക് പള്ളിവളപ്പില്‍ അബ്ദുല്‍ റസാഖ് (38), കാഞ്ഞിരമുക്ക്
തിരുകയില് മന്‍സൂര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്
സംഭവം. പനന്തറ വെട്ടിപ്പുഴയില് പറമ്പില്‍ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ച്
വണ്ടിയില്‍ കയറ്റുന്ന സമയത്ത് പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് കയ്യോടെ
പിടികൂടുകയായിരുന്നു. പ്രദേശത്തുനിന്ന് പോത്തുകളെയും ആടുകളെയും
കാണാതാകുന്നതായി പരാതി ഉണ്ടായിരുന്നു. |