Posted on 22 August 2015 ചാവക്കാട്: മദ്യം-മയക്കുമരുന്ന് വില്പനക്കെതിരെ
എക്സൈസ്, റവന്യു, പോലീസ്, വാണിജ്യ, നികുതി വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ
പരിശോധനയ്ക്കിടെ മണത്തല പരപ്പില്‍ താഴത്തിന് സമീപത്തെ വീട്ടില്‍നിന്നും തോക്ക്
കണ്ടെടുത്തു. തോക്ക് സൂക്ഷിച്ചിരുന്ന വീട്ടുടമ അറയ്ക്കല്‍ രതികുമാറിനെ (62) സംഘം
കസ്റ്റഡിയിലെടുത്ത് ചാവക്കാട് പോലീസിന് കൈമാറി. ഹനീഫ വധക്കേസിലെ പ്രതികള്‍ക്ക്
മദ്യവും മയക്കുമരുന്നും എത്തിച്ച് നല്‍കുന്നത് ഇയാളാണെന്ന പ്രതികളുടെ
വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ചാവക്കാട്. ചാക്കുകളില്‍
സൂക്ഷിച്ച നിലയില്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇവിടെന്നിന്നും ലഭിച്ചു. എക്സൈസ്
അസി. ഇന്‍സ്പെക്ടര്‍ കെ.എം. അബ്ദുള്‍ ജമാല്‍, പി. രാജേഷ്, എ.എ. അന്‍വര്‍, റവന്യു
വകുപ്പിലെ ഉദ്യോഗസ്ഥനായ എന്‍.എ. നൗഫല്‍, സെയില്‍സ് ടാക്സ് ഓഫീസര്‍ ആര്. ഷിബു,
ചാവക്കാട് സ്റ്റേഷനിലെ സിപിഒ എം.എസ്. പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് തോക്ക്
കണ്ടെടുത്തത്. പക്ഷികളെ വെടിവെയ്ക്കാനുപയോഗിക്കുന്ന എയര്‍ഗണ്‍ ആണ്
പിടികൂടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആര്‍മര്‍ ഇന്‍സ്പെക്ടര്‍ തോക്ക്
പരിശോധിച്ചശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.ഐ. അനൂപ് മോന് പറഞ്ഞു.. |