banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-09-2014 Monday

ചാവക്കാട് തീരത്ത് റെഡ്‌ നോട്ട് പക്ഷിയെ കണ്ടെത്തി

Posted on 22 September 2014
21-09-14 red knot
ചാവക്കാട്: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട റെഡ്‌ നോട്ട് (Red knot) പക്ഷിയെ ചാവക്കാട് ദ്വാരക ബീച്ചില്‍ വടക്കുഭാഗത്ത് കണ്ടെത്തി. കേരള വനം വകുപ്പിന്റെ കോമണ്‍ ബേഡ് മോണിറ്ററിങ്ങിന്റെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ കണക്കെടുപ്പിലാണ് ചാവക്കാട് കടല്‍ത്തീരത്ത് കടല്‍കാടപ്പക്ഷിക്കൊപ്പം റെഡ്‌ നോട്ട്  പ്രത്യക്ഷപ്പെട്ടത്. പക്ഷിനിരീക്ഷകനായ പി.പി. ശ്രീനിവാസന്‍ പക്ഷികളുടെ ചിത്രം കാമറയില്‍ പകര്‍ത്തി. ഈ പക്ഷിയെ അത്യപൂര്‍വ്വമായാണ് കേരള തീരത്ത് കാണുന്നത്.
പ്രജനനകാലത്ത് ഇവയുടെ ശരീരത്തിന്റെ അടിഭാഗം ചെങ്കല്‍ നിറമാണ്. റഷ്യയില്‍ പ്രജനനം നടത്തുന്ന ഇവ തണുപ്പുകാലത്ത് ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്തുന്നു. തണുപ്പുകാലത്ത് ഇവ ഇന്ത്യയിലെ രാമേശ്വരം ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്.
ചുണ്ടിന്റെ അറ്റം വളഞ്ഞ കടല്‍കാടപ്പക്ഷിയോടൊപ്പം ഇരതേടുന്ന നിലയിലാണ് റെഡ്‌ നോട്ട് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. നിരവധി അപൂര്‍വ്വ പക്ഷികള്‍ ദേശാടനത്തിനെത്തുന്ന ചാവക്കാട് കടല്‍ത്തീരത്ത് ആദ്യമായാണ് റെഡ്‌ നോട്ട്പക്ഷിയെ കാണുന്നത്..