ഇസ്‌ലാമിക്ക് വെക്കേഷ്ണല്‍ ഹയര്‍സെക്കന്ററിസ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നടന്നു
posted on 23 January 2015
ചാവക്കാട് : ഒരുമനയൂര്‍ ഇസ്‌ലാമിക്ക് വെക്കേഷ്ണല്‍ ഹയര്‍സെക്കന്ററിസ്‌കൂള്‍ 35 ാം വാര്‍ഷികാഘോഷം നടന്നു.
മാര്‍ച്ചില്‍ വിരമിക്കുന്ന അധ്യാപകരായ കെ ആര്‍ സരള, വി കെ ഗോവന്ദന്‍, എന്നിവര്‍ക്ക് യാത്രയപ്പും നല്‍കി.
അധ്യാപകരക്ഷകര്‍തൃ ദിനം സ്‌കൂള്‍ മാനേജര്‍ എം അഹമ്മു ഹാജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി എം താഹിര്‍
അധ്യക്ഷതവഹിച്ചു. ഷമീറ നൗഷാദ് ഉപഹാരസമര്‍പ്പണം നടത്തി. അനിത ചന്ദ്രന്‍, ലിനറ്റ് ഡേവീസ്, ടി എന്‍ സതീഷ് കുമാര്‍,
കെ പി സെയ്തലവി, കെ ആര്‍ വിനയം, സി പി ദില്‍ജിത്ത്, എം പത്മജ. എന്നിവര്‍ പ്രസംഗിച്ചു.
വൈകീട്ട് നടന്ന സ്‌കൂള്‍ വാര്‍ഷികഘോഷവും, യാത്രയപ്പ് സമ്മേളനവും ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ സി എച്ച് റഷീദ് ഉദ്ഘാടനം
ചെയ്തു. എന്‍ ടി ഹംസഹാജി അധ്യക്ഷത വഹിച്ചു. കവി ഡോ സി രാവുണ്ണി മുഖ്യാഥിതിയായിരുന്നു. ഫോട്ടോ അനാചാദനം പി പി
സെയ്തു മുഹമ്മദ് ഹാജിയും, ഉപഹാര സമര്‍പ്പണം എ ടി മുഹമ്മദാലി ഹാജിയും നിര്‍വഹിച്ചു. എം അഹമ്മു ഹാജി, കെ പി
പ്രസൂണ്‍, സി വി വിന്‍സെന്റ്, സി കെ മുംതാസ്, നളിനി ലക്ഷമണന്‍, പി കെ ജമാലുദ്ധീന്‍, എ ടി മന്‍സൂര്‍, പി കെ അബ്ദുട്ടി
ഹാജി, എ കെ ഹമ്മീദ് ഹാജി, പി കെ ഹമ്മീദ് കുട്ടി ഹാജി, എ വി മൊയ്തു ഹാജി, പി സി റോസകുട്ടി, മാസ്റ്റര്‍ വിഷ്ണുദാസ്, ടി
ഇ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ വി കെ ഗോവിന്ദന്‍, കെ ആര്‍ സരള എന്നിവര്‍ മറുപടി
പ്രസംഗം നടത്തി. തുടര്‍ന്ന് കലാപരിപാടികളും നടന്നു.