posted on 23 January 2015 ചാവക്കാട്: കേരളപ്രവാസി ലീഗ്
ജില്ലാപ്രതിനിധി സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചാവക്കാട് മുസ്‌ലീം ലീഗ്
സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ് നിര്‍വഹിക്കും ചാവക്കട് വ്യാപാരി
ഹാളില്‍ ഈമാസം 26 ന് ഉച്ചക്ക് ശേഷം 2 മണിക്കാണ് പരിപാടി നടക്കുക. ചടങ്ങില്‍ പ്രവാസി
ലീഗിന്റെ സമരപ്രഖ്യാപന സമ്മേളനവും നടക്കും ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ
പ്രവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും
നേടിയെടുക്കുന്നതിനുള്ളസമരമുറകള്‍ക്ക് നേത്യത്വം നല്‍കുന്നതിനായാണ്
സമരപ്രഖ്യാപനം നടത്തുന്നത്. പ്രവാസീ ലീഗ് ജില്ലാ പ്രസിഡന്റ് സി കെ അഷറഫലി അധ്യക്ഷത
വഹിക്കും. പ്രവാസീ ലീഗ് സംസ്ഥാന പ്രസിണ്ട് ഡോ: സി പി ബാവഹാജി മുഖ്യപ്രഭാഷണം നടത്തും.
ജനറല്‍ സെക്രട്ടറി ഹനഫ് മുന്നിയൂര്‍ പദ്ധതി വിശദീകരണം നടത്തും. സംസ്ഥാന
ചെയര്‍മാന്‍ കെ മമ്മദ് ഫൈസി വിശിഷ്ടതിഥിയാവും. പ്രവാസി ലീഗ് സംസ്ഥാന
സെക്രട്ടറിയിയി തെരഞ്ഞെടുത്ത ജലീല്‍ വലിയകത്തിന് ചടങ്ങില്‍ സീകരണം നല്‍കും.
മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, ജന:
സെക്രട്ടറി ഇ പി ഖമറുദ്ധീന്‍, ട്രഷറര്‍ എം പി കുഞ്ഞികോയതങ്ങള്‍ തുടങ്ങി പ്രവാസീ
ലീഗ്, മുസ്‌ലീം ലീഗ് സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.. |