banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-04-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

അധികൃതര്‍ക്ക്‌ അനക്കമില്ല
ഭക്തരെ ദുരിതത്തിലാക്കി ക്ഷേത്രനടയില്‍ മാലിന്യം

Posted on: 23 April 2014
22-04-14 malinyam
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ കാന നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകുമ്പോഴും ദേവസ്വം അധികൃതര്‍ക്ക് അനക്കമില്ലെന്ന് ആക്ഷേപം. നൂറുകണക്കിന്  ഭക്തര്‍ ദിനംപ്രതി വന്നുപോകുന്ന ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ സത്രം ഗേറ്റിന് സമീപമാണ് കാന നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകുന്നത്. കാന കൃത്യമായി വൃത്തിയാക്കത്തതിനാല്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ടതാണ് മാലിന്യം പുറത്തേക്കൊഴുകാന്‍ കാരണമായിട്ടുള്ളത്. ദിനം പ്രതി പതിനായിരങ്ങളാണ് ഇതു വഴി ക്ഷേത്രത്തിലെത്തുന്നത്.  വാഹനങ്ങള്‍ പൂജിക്കുന്നതും ഇവിടെയാണ്. കുളിച്ച് ശുദ്ധിയായി ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഈ മലിന ജലം ചാടിക്കടന്ന് ക്ഷേത്രത്തിലേത്തേണ്ട അവസ്ഥയാണുള്ളത്. കിഴക്കെ നടയിലെ നിരവധി കച്ചവട സ്ഥാപനങ്ങളിലുള്ളവരും ഇതുമൂലം ദുരുതത്തിലായിരിക്കുകയാണ്. ഹോട്ടലകളിലേയും, മറ്റു വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ കാനയിലെ വെള്ളത്തില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ഇത് മൂലം കിഴക്കേനടയിലൂടെ മൂക്ക് പൊത്താതെ നടക്കാനാവാത്ത അവസ്ഥയാണുള്ളത്. രാവിലെ മുതല്‍ ഈ ദുര്‍ഗന്ധം സഹിക്കേണ്ടി വരുന്നതിനാല്‍ പല കടക്കാര്‍ക്കും തലവേദനയും മറ്റു അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ട്. പരിസരത്തെ കച്ചവടക്കാരും, ഭക്തരും ദേവസ്വത്തില്‍ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

<< കാന നിറഞ്ഞു മഒഴുകുന്നുാലിന്യം റോഡിലേക്ക്‌