osted on: 23 April 2014 ഗുരുവായൂര്‍:
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണികിണര്വൃത്തിയാക്കുന്നതിനാല് വെള്ളി, ശനി,
ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനത്തിനും, വഴിപാടുകള്‍ക്കും
നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ അറിയിച്ചു. ക്ഷേത്രം
നാലമ്പലത്തിനകത്ത് അഭിഷേകത്തിനും, നിവേദ്യത്തിനും മറ്റുമായി വെള്ളമെടുക്കുന്ന
വിശിഷ്ടമായ മണിക്കിണര്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം.
ഏപ്രില്‍ 25-ന് രാവിലെ ഒമ്പതിന് ക്ഷേത്ര നട ഉച്ചപൂജക്ക് ശേഷം നേരത്തെ അടക്കും.
അന്നേദിവസം രാവിലെ 9 മുതല്‍ 5വരെ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക്
പ്രവേശനമുണ്ടായിരിക്കില്ല. മണിക്കിണര്‍ വറ്റിച്ച് വൃത്തി ആക്കുന്നതുമായി
ബന്ധപ്പെട്ട് നടത്തിയ ദേവഹിത ജ്യോതിഷ ഉപദേശം അനുസരിച്ചും, ക്ഷേത്രം തന്ത്രിയുടെ
നിര്‍ദ്ദേശപ്രകാരം കൂടിയുമാണ് കിണര്‍ വറ്റിക്കുന്നതെന്നും
അഡ്മിനിസ്റ്റ്രേറ്റര്‍ പറയുന്നു. ക്ഷേത്രത്തില്‍ പതിവുള്ള പ്രസാദ ഊട്ട്
ഉണ്ടായിരിക്കും. 26, 27 തിയ്യതികളില്‍ വഴിപാടുകള്‍ക്ക് നിയന്ത്രണവും
ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25-ാം തിയ്യതി ക്ഷേത്രത്തിനകത്ത് പതിവായി നടക്കുന്ന
ചോറൂണ്, തുലാഭാരം എന്നീവഴിപാടുകള്‍ അന്നേദിവസം രാവിലെ 9 വരെ മാത്രമേ
ഉണ്ടായിരിക്കുകയുള്ളു എന്നും അഡ്മിനിസ്റ്റ്രേറ്റര്‍ അറിയിച്ചു. |