banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-04-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

അജ്ഞാത വാഹനമിടിച്ച് ബൈക്ക്‌ യാത്രികന്‍ മരിച്ചു

Posted on: 23 April 2014
23-04-14 abdullatheefചാവക്കാട്‌: ദേശീയപാത 17 ഒരുമനയൂര്‍ പാലംകടവില്‍ അജ്ഞാത വാഹനം ഇടിച്ച്  ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു. ഒരുമനയൂര്‍ പാലംകടവില്‍ പണിക്കവീട്ടില്‍ കുറുപ്പത്ത് പരേതനായ അബ്ദുറഹ്മാന്‍ കുട്ടിയുടെ മകന്‍  അബ്ദുല്‍ ലത്തീഫ്‌ (42)ആണ് മരിച്ചത്‌. പാലംകടവ് പെട്രോള്‍പമ്പിനു തെക്കുവശം വെച്ചാണ് അപകടം നടന്നത് . ബൈക്കുമായി റോഡില്‍കിടക്കുന്നതുകണ്ട മറ്റുയാത്രക്കാരാണ് പോലീസില്‍ വിവരം അറീയിച്ചത്. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തല പൂര്‍ണമായും തകര്‍ന്നനിലയിലായിരുന്നു. പ്രവാസിയായിരുന്ന ലത്തീഫ്‌ ഒന്നരവര്‍ഷമായി നാട്ടില്‍ വന്നിട്ട്.
ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയുടെ തലേദിവസത്തെ പരിപാടികള്‍ കണ്ട് മടങ്ങുമ്പോള്‍ ബുധനാഴ്ച്ച പുലര്‍ച്ചയാണ് അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിനുശേഷം മ്യതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ഒരുമനയൂര്‍ തെക്കെതലക്കല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.  ഭാര്യ: ഷൈജ. മക്കള്‍: ഷിബില, അന്‍സി, ലിയ..