banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-04-2014 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

വി പി. മാമു (മാമുക്ക-86) നിര്യാതനായി

Posted on: 23 April 2014
22-04-14  V.P.Mamuപുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളത്തെ പ്രമുഖ സിപിഐ എം നേതാവും ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പി. മാമു (മാമുക്ക-86) നിര്യാതനായി. 86 വയസ്സായിരുന്നു. ആറ്റുപുറം വാക്കയില്‍ പയക്കാട്ട് കുടുംബാംഗമായിരുന്ന മാമുക്ക പുന്നയൂര്‍ക്കുളത്തും പരിസര പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിര്‍മാണാത്മകമായ പങ്കുവഹിച്ചു.1957 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  കൊലാടി ഗോവിന്‍ക്കുട്ടിയുടെ വിജയത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുന്നയൂര്‍ക്കുളം മേഖലയില്‍ ചുക്കാന്‍ പിടിച്ചത് മാമുക്കയായിരുന്നു. പുന്നയൂര്‍ക്കുളത്തെ നിരവധിവികസനപ്രവര്‍ത്തനങ്ങള്ളുടെ ശില്‍പിയും മാമുക്കയായിരുന്നു. കടിക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വടക്കാക്കാട് പൊലിസ് സ്റ്റേഷന്‍ എന്നിവ മാമുക്കയുടെ പരിശ്രമ ഫലമായിട്ടായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതം ജനങ്ങളുടെയാകെ ആദരവുപിടിച്ചുപറ്റാന്‍ വി പി മാമുവിന് കഴിഞ്ഞു. മൂന്ന് തവണയായി 11 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായി. പരൂര്‍ കോള്‍പടവ് പ്രസിഡന്റ്, 1982 മുതല്‍ 1988 വരെ സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുന്നയൂര്‍ക്കുളം സഹകരണ ബാങ്ക് രൂപീകരണസമിതിയില്‍ അംഗമായിരുന്നു. ദീര്‍ഘകാലം ഡയറക്ടറായി പ്രവര്‍ത്തിച്ചു. രണ്ടമാസം മുമ്പ് പുന്നയൂര്‍ക്കുളത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കടിക്കാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വച്ച് അദ്ദേഹത്തെ ആദരിച്ചു. മന്ത്രി സി എന്‍ ബാലകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 1979 മുതല്‍ 1998 വരെ തുടര്‍ച്ചായി പുന്നയൂര്‍ക്കഉളം പഞ്ചായത്ത് പ്രസിഡന്‍രായി പ്രവര്‍ത്തിച്ചു. അതിന് ശേഷം ദീര്‍ഘകാലം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ആറ്റുപുറം ഞാലില്‍ ജുമാ അത്ത് പള്ളി കബറസ്ഥാനില്‍ ബുധനാഴ്ച്ച പകല്‍ മൂന്നിന് കബറടക്കും.
 മരണത്തില്‍ അനുശോചിച്ച് രാവിലെ മുതല്‍ വൈകീട്ട് 5 വരെ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍  തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന  സമിതി, വ്യാപാരി വ്യവസായി   സമിതി, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 
പിതാവ് പരേതനായ കോപ്പുമുസ്ല്യാര്‍. ഭാര്യ:പരേതയായ ആമിനു. മക്കള്‍ : ഉസ്മാന്‍ (സിപിഐ എം പരൂര്‍ ബ്രാഞ്ച് സെക്രട്ടറി,ആറ്റുപ്പുറം ക്ഷീരസംഘം പ്രസിഡന്റ്), അബ്ദുള്ളകുട്ടി (കുവൈറ്റ്), അബ്ദുള്‍റഹിമാന്‍(സൗദി), അബ്ദുള്‍റസാഖ് (ഖത്തര്‍), അബ്ദുല്‍ ജബാര്‍ (കോണ്‍ട്രാക്ടര്‍), അബ്ദുള്‍ ലത്തീഫ് (ദുബായ്), ഫാത്തിമ,  സൈനബ, റുഖിയ. മരുമക്കള്‍ : മുഹമ്മദ് (മസ്‌കറ്റ്), ആലി, മുഹമ്മദാലി (ബിസിനസ്,തൃശൂര്‍), ഷമീറ, ഷമീറ, ഷറീന, സുനീറ, ജസീല.