Posted on 23 May 2015 ചാവക്കാട്: തിരുവത്ര ഹരിത
കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന അണ്ടര്‍ 15 ക്രിക്കറ്റ്
ടൂര്‍ണ്ണമെന്റില്‍ ഹരിത ബാലവേദി ജേതാക്കളായി. യൂത്ത് ഐക്കണ്‍ ബ്ലാങ്ങാടിനെയാണ്
പരാജയപ്പെടുത്തിയത്. എട്ട് ടീം പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ അഞ്ച് റണ്‍സിനാണ്
പരാജയപ്പെടുത്തിയത്. ബെസ്റ്റ് പ്ലെയറായി ഹരിതയുടെ അനുരാഗും ബെസ്റ്റ് ബൗളറായി
ഇജാസിനേയും തെരഞ്ഞെടുത്തു. ചടങ്ങില്‍ ഷാക്കിറലി തിരുവത്ര
ട്രോഫികള്‍ വിതരണം ചെയ്തു. മുഖ്താര്‍, എം.എസ്. സാലിഹ്,
വി.എച്ച്. ബിലാല്‍, റ്റി.എ.ഷിബിന്‍, പി.എ. ഇജാസ് റഹ്മാന് എന്നിവര്‍ സംസാരിച്ചു. |