banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-05-15 Saturday

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു

posted on 23 May 2015
22-05-15 police arrest Abbas 33ചാവക്കാട് : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ചാവക്കാട് സി ഐ പി അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. സുനാമി കോളനിയില്‍ തൊട്ടാപ്പ്  അലി അഹമ്മദിന്റെകത്ത് അബ്ബാസ് (33) നെയാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ അയല്‍ വാസിയായ  16 കാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്.  കഴിഞ്ഞ 15 ാം തിയതി പുലര്‍ച്ചെ 1 മണിക്ക്  ബാത്തുറൂമിലേക്കു പോകാന്‍ പുറത്തുവന്ന 16 കാരിയെ ബലം പ്രയോഗിച്ച് വായ് പൊത്തി പീഡിപ്പിച്ചെന്നാണ് കേസ്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. ഒളിവിലായിരുന്ന യുവാവിനെ ഇന്നലെയാണ് അറസ്റ്റു ചെയ്തത്. തൃപ്രയാറിലെ ഒരു ലൈറ്റ്‌ ആന്റ് സൌണ്ട് സ്ഥാപനത്തിലാണ് അബ്ബാസ്‌ ജോലിചെയ്തിരുന്നത്.
 എസ് ഐ മാരായ കെ ബി അശോക് കുമാര്‍, കെ വി മാധവന്‍, സീനീയര്‍ സി പി ഒ വിന്‍സെന്റ്, സി പി ഒ മാരായ ബിന്ദുരാജ്, സന്ദീപ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.  ബലാത്‌സംഗത്തിനു കേസെടുത്ത അബ്ബാസിനെ കോടതിയില്‍ ഹാജറാക്കി റിമാന്റു ചെയ്തു.