banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-05-15 Saturday

28ന്  മഴക്കാല പൂര്‍വ്വ ശുചീകരണ ബോധവല്‍ക്കരണ റാലി

Posted on  23 May 2015
ചാവക്കാട്‌: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കൌണ്‍സിലര്‍മാരുടെയും വകുപ്പ്‌ മേധാവികളുടെയും യോഗം ചേര്‍ന്നു. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സറ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബുഷറ ലത്തീഫ്‌ അധ്യക്ഷത വഹിച്ചു.
മെയ്‌ ഇരുപത്തിയെട്ടിനു നഗരസഭാ തലത്തില്‍ ബോധവല്‍ക്കരണ റാലിയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്താന്‍ യോഗത്തില്‍ തീരുമാനമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡ്‌ തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കൌണ്‍സിലര്‍മാരായ എംബി രാജലക്ഷ്മി, എം ആര്‍ രാധാകൃഷ്ണന്‍, സെക്രട്ടറി കെ ജി രവീന്ദ്രന്‍, എച്ച് ഐ മാരായ ടി കെ മനോജ്‌, രാംകുമാര്‍, മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.