15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-08-15 Sunday

പദ്ധതിക്ക് 77 ലക്ഷം രൂപ: പൂക്കുളം നവീകരണം ഡിസംബറില്‍ തുടങ്ങും

posted on 23 August 2015
ചാവക്കാട് : നഗരസഭയിലെ 9-ാം വാര്‍ഡിലുള്ള പൂക്കുളത്തെ ശുചീകരിച്ച് സംരക്ഷിച്ച് ജനോപകാര പ്രദമാക്കാനുള്ള ജലസേചന വകുപ്പ് അനുവദിച്ച 77 ലക്ഷം രൂപയുടെ പദ്ധതിക്ക് ഡിസംബറില്‍ തുടക്കമാകും.
ഏപ്രില്‍ മാസത്തിലാണ് ഓപ്പണ്‍ ടെന്‍ഡര്‍ നടന്നത്. ടെന്‍ഡറെടുത്ത കോണ്‍ട്രാക്ടര്‍ 2.5 ശതമാനം തുക അധികമായി ആവശ്യപ്പെട്ടിരുന്നു . സര്‍ക്കാറിന്റെ ടെന്‍ഡര്‍ കമ്മിറ്റി കൂടി രണ്ട് ശതമാനം തുക വര്‍ദ്ധിപ്പിച്ച് നല്‍കാമെന്ന് ധാരണയായിട്ടുണ്ട്്. ഇതിന്റെ ഉറപ്പ് ലഭിച്ചാല്‍ ഉടനെ പണി ആരംഭിക്കും. ചാവക്കാട് നഗരസഭയുടെയും നഗരസഭ 9-ാം വാര്‍ഡിലെ വികസന സമിതി ചെയര്‍മാന്‍ കെ.വി. സത്താര്‍ എയര്‍പോര്‍ട്ട് പ്ലാനിങ് അതോറിറ്റിയുടെ സെക്രട്ടറി രവി പനയ്ക്കല്‍ എന്നിവരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിക്കായി 2013 ല്‍ പണം അനുവദിച്ചത്. മൂന്നു തവണ ഈ ടെന്‍ഡര്‍ നടത്തിയെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് പദ്ധതി നിര്‍മ്മാണച്ചുമതല.
ചരിത്ര പ്രാധാന്യമുള്ള പൂക്കുളം അനധികൃത കയ്യേറ്റങ്ങള്‍കൊണ്ടും മാലിന്യം തള്ളുന്നതിനാലും നശിച്ചുകൊണ്ടിരിക്കുകയാണ്. മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ഭഗവതീക്ഷേത്രത്തിന് കീഴിലുണ്ടായിരുന്ന മൂന്നു കുളങ്ങളില്‍ ഏറ്റവും ചരിത്ര പ്രസിദ്ധമായ കുളമാണിത്. കാലക്രമേണ കുളം ചാവക്കാട് നഗരസഭയ്ക്ക് ക്ഷേത്രം കമ്മിറ്റി വിട്ടുകൊടുക്കുകയായിരുന്നു. കടുത്ത വേനലിലും വറ്റാത്ത കുളമാണിത്. 87 സെന്റ് ഭൂമിയിലാണ് ഈ കുളം സ്ഥിതി ചെയ്തിരുന്നത്.
എന്നാല്‍ സമീപവാസികളുടെ അനധികൃത കയ്യേറ്റം മൂലം കുളം ശോഷിച്ചു. സമീപത്തെ നൂറുക്കണക്കിന് വരുന്ന കിണറുകളില്‍ കടുത്ത വേനലിലും വെള്ളം വറ്റാതിരിക്കുന്നതിന് കാരണം പ്രധാനമായും കുളം ഉള്ളതിനാലാണ്. കൊതുകുകളുടെയും ഉഗ്രവിഷമുള്ള പാമ്പുകളുടെയും വിഹാരകേന്ദ്രമാണിവിടെ. കോളിഫോം ബാക്റ്റീരിയകളുടെ അളവ് അനുദിനം കുളത്തിലെ വെള്ളത്തില്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ സമീപ പ്രദേശത്തെ കിണറുകളിലേക്കും ഇത് വ്യാപിക്കുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
പൂക്കുളം വൃത്തിയാക്കി സ്‌കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ കുളമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.