posted on 23 August 2015 ഗുരുവായൂര്‍: ഗുരുവായൂരില്‍
കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയിടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പദയാത്രക്കിടെ
കാറിടിച്ച് മുന്‍ കൗണ്‍സിലര്‍ തിരുവെങ്കിടം സ്വദേശി പൊന്നരാശ്ശേരി പ്രസാദിന്
പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശ്ശൂരിലെ
സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30ഓടെ പുത്തന്പല്ലിയിലാണ് അപകടം
ഉണ്ടായത്. നളന്ദ ജംഗ്ഷനിലെ സ്വീകരണം കഴിഞ്ഞ് പദയാത്ര തിരുവെങ്കിടത്തെ സ്വീകരണ
സ്ഥലത്തേക്ക് പോവുകയായിരുന്നു. റോഡിന്റെ ഇടതു വശം ചേര്‍ന്ന് രണ്ട് വരിയായാണ്
പദയാത്ര നീങ്ങിയിരുന്നത്. ഏകദേശം മധ്യത്തിലായി നടന്നു പോയിരുന്ന പ്രസാദിനെ
പുറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ
ആഘാതത്തില്‍ തെറിച്ച് വീണ പ്രസാദിന്റെ വലതു കാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി.
ഇടിച്ച കാറില്‍ തന്നെ കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും
എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചതിനാല്‍ പിന്നീട് തൃശ്ശൂരിലേക്ക് മാറ്റി. |