15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-11-15 Monday

കടപ്പുറം പഞ്ചായത്തില്‍  ലീഗ് സി പി എം സംഘര്‍ഷം
7 പേര്‍ക്ക് പരിക്ക് - 110 പേര്‍ക്കെതിരെ കേസ്

posted on 23 November 2015
22-11-15 kadappuram cpm leeg
ചാവക്കാട്: കടപ്പുറം ആശുപത്രിപടിയില്‍ സി പി എം സ്ഥാനാര്‍ത്ഥിയുടെ അഹ്‌ളാദ പ്രകടനം അക്രമാസക്തമായി. പഞ്ചായത്ത് പ്രസിഡന്റിനുനേരെ കയ്യേറ്റം. സി പി എം , യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.  ആശുപത്രിപടി സ്വദേശികളും ലീഗ് പ്രവര്‍ത്തകരുമായ കറുത്താക്ക അഷ്‌ക്കര്‍ (22) തൊട്ടാപ്പില്‍ റംളാന്‍ സെയ്ഫുളള (22) രായം മരക്കാര്‍വീട്ടില്‍ ബുര്‍ഹാന്‍ (23) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും,  പതിമൂന്നാം വാര്‍ഡില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സജീന ആനാം കടവില്(28)‍, സി പി എം പ്രവര്‍ത്തകരായ നെടുംപാറയില്‍  ഷബീറലി(45), വടക്കൂട്ട് ഉക്ബുധീന്(50)‍, അജ്മല്‍ (25)എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഇരുകൂട്ടര്‍ക്കും തുല്ല്യ വോട്ട് ലഭിച്ച വാര്‍ഡില്‍ നറുക്കെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി റഫീഖ ടീച്ചര്‍ വിജയിക്കുകയായിരുന്നു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുവാനുള്ള   പരാജപ്പെട്ട സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി സജീന ആനാം കടവില്‍ന്റെ  പ്രകടനമാണ് അക്രമാസക്തമായത്.
ആശുപത്രിപടിയിലും, പരിസരങ്ങളിലും, സ്ഥാപിച്ചിരുന്ന മുസ്‌ലിം ലീഗിന്റെ തോരണങ്ങളും, പതാകകളും, വ്യാപകമായി പ്രകടനക്കാര്‍ നശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തു. സംഭവസ്ഥലത്തെത്തിയ  കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബിനു നേരെ സി പി എം പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തി. ഇതോടെ ലീഗ് പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനമായി.
പൊതുവ സംഘര്‍ഷ മേഖലയായ ആശുപത്രിപടിയില്‍ പോലീസ് പ്രകടനത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും പൊതുയോഗത്തിനു മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളൂ എന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു സി പി എം സ്ഥാനാര്‍ത്ഥിയടക്കം നൂറോളം പേര്‍ക്കെതിരെയും പത്ത് ലീഗ് പ്രവര്‍ത്തകരുടെ പേരിലും പോലീസ് കേസെടുത്തു.
പരിക്കേറ്റ സി പി എം പ്രവര്‍ത്തകരെ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

22-11-15 mla in hospital

കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ സി പി എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു.

< <