banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-01-2015 Saturday

കടപ്പുറം പഞ്ചായത്തില്‍ ശക്തമായ കടല്‍ക്ഷോഭം

posted on  24 January 2015
23-01-15 kadal
ചാവക്കാട്‌: കടപ്പുറം പഞ്ചായത്തില്‍ ശക്തമായ കടല്‍ക്ഷോഭം. രണ്ടു ദിവസമായി തുടരുന്ന കടലേറ്റത്തെ തുടര്‍ന്ന് മുനക്കകടവ്‌  അഴിമുഖംമുതല്‍ തൊട്ടാപ് ലൈറ്റ്‌ഹൗസ്‌ വരെ വീടുകളും  സ്ഥാപനങ്ങളും വെള്ളക്കെട്ടിലായി. അഞ്ചങ്ങാടി വളവിലുള്ള ഇരുപത് വീടുകള്‍ റോഡരികിലുള്ള കടകളും ബസ്‌ വെയിറ്റിംഗ് ഷെഡും വെള്ളക്കെട്ടിലായി. റോഡിലേക്ക്‌ അടിച്ചു കയറിയ കടല്‍വെള്ളം അഞ്ചങ്ങാടി വളവിലുള്ള കാനയിലൂടെ ഒഴുകിയതിനെ തുടര്‍ന്ന് ലേഡീസ്‌ റോഡും വെള്ളത്തിലായി. അഹമ്മദ്‌ കുരിക്കള്‍ റോഡിലേക്കും കടല്‍ വെള്ളം അടിച്ചു കയറിയിയതിനെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമാണ്.  തൊട്ടാപ് മരക്കമ്പനി, മാളൂട്ടി വളവ് എന്നിവടങ്ങളിലും കടല്‍ക്ഷോഭം മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഞ്ചങ്ങാടി വളവില്‍ ആറുമാസം മുന്‍പ്‌ പണിത കടല്‍ഭിത്തി നിര്‍മാണത്തിലെ അപാകമാണ് കടല്‍ക്ഷോഭ കെടുതികള്‍ മേഖലയില്‍ രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു..