banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-02-15 Tuesday

കതിന പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

posted on 24 February 2015
ചാവക്കാട്: കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. തിരുവത്ര മത്രങ്കോട്ട് മുരളി (51), ഇയാളുടെ ബന്ധു അജിത് (29) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ജശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച രാവിലെ 11 ഓടെ മണത്തല പരപ്പില്‍ത്താഴം ട്രഞ്ചിംഗ് ഗ്രൗണ്ട് പരിസരത്തുള്ള  കുടബക്ഷേത്രത്തിനടുത്താണ് സംഭവം. ക്ഷേത്രപറമ്പില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ നിര്‍മ്മിച്ച പന്തലിനു താഴെയിരുന്ന് ഇരുവരും പൂജയ്ക്ക് ശേഷം പൊട്ടിക്കാനുള്ള കതിന നിറയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി കതിന പുരയില്‍ നിന്നും പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും താലൂക്കാശുപത്രിയിലെത്തിച്ചശേഷമാണ് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്പാര്‍ക്കാവാം അപകട കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ചാവക്കാട് പോലീസ് കേസെടുത്തു..