banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-02-15 Tuesday

സി.പി.എം.ഹര്‍ത്താല്‍ പൂര്‍ണ്ണം

posted on 24 February 2015
പുന്നയൂര്‍ക്കുളം: വടക്കേകാട്, പുന്നയൂര്‍ പഞ്ചായത്തുകളില്‍ സി.പി.എം. ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം.പ്രവർത്തകരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവര്‍ത്തകരെ വിട്ടുകിട്ടുന്നതിന് വേണ്ടി പാര്‍ട്ടി പ്രവർത്തകര്‍ ഗുരുവായൂർ കണ്ടാണശ്ശേരിയിലുളള പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇന്നലെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വൈകീട്ട് ആറോടെയാണ് സംഭവം. പുന്നയൂര്‍ ഭാഗത്ത് നിന്ന് ചുവന്ന മുണ്ട് ധരിച്ചെത്തിയ ഉത്സവ കമ്മിറ്റി അംഗങ്ങളോട്  ക്ഷേത്രത്തിന്‍റെ അകത്തേക്ക് പ്രവേശിക്കരുതെന്ന് പോലീസ് അറിയിച്ചതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ഒരു മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവ സ്ഥലം കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ.സന്ദര്‍ശിച്ചു. ഹര്‍ത്താലിന്‍റെ ഭാഗമായി വടക്കേകാട്, പുന്നയൂര്‍ പഞ്ചായത്തുകളിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.