banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-05-15 Sunday

സി എച്ച് സെന്റര്‍ 'കാരുണ്യം 2015' പി കെ കുഞ്ഞാലിക്കട്ടി ഉദ്ഘാടനം ചെയ്യും

posted on 24 May 2015
23-05-15
ചചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം സി.എച്ച്. സെന്ററിന്റെ 3-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കാരുണ്യം 2015 മെയ് 25-ാം തിയ്യതി തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് മണത്തല റംജു സേഠ് നഗറില്‍ കേരളവ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സി.എച്ച്.സെന്റര്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ ഹിമാമുദ്ദീന്‍ റംജുസേഠ്, ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുള്‍ സലാം, ട്രഷറര്‍ അലിക്കുട്ടി മണത്തല, അഡൈ്വസര്‍ തെക്കരകത്ത് കരീംഹാജി, എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിദ്ധ്യമായ സി.എച്ച്. സെന്റര്‍ വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒരു കോടി രൂപ ചിലവില്‍ 10 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക്‌ ബൈത്തുറഹ്മ(കാരുണ്യ ഭവനം)നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ആദ്യപടിയായി ബൈത്തുറഹ്മ വീടുകളുടെ ശിലാസ്ഥാപനം ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ബിസിനസ്സ് പ്രമുഖരും ജീവകാരുണ്യ രംഗങ്ങളിലെ നിറ സാന്നിദ്ധ്യങ്ങളുമായ ഇ.പി. മൂസകുട്ടിഹാജി, ഡോ. സിദ്ധീഖ് അഹമ്മദ്, എന്നിവര്‍ക്കുള്ള സി .എച്ച്. പുരസ്‌കാരം ന്യനപക്ഷ നഗരവികസനവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി വിതരണം ചെയ്യും. മണത്തല ഉസ്താദ് കെ എം അബ്ദുള്ള ബാഖവി, മുഹമ്മദ് ഹാജി ഒരുമനയൂര്‍, റിട്ട. ഡി.വൈ.എസ്.പി.കെ.വി. സുരേഷ്, ഡോ. അബ്ദുറസാഖ്, രാധാകൃഷ്ണന്‍ കാക്കശ്ശേരി, വാസുദേവന്‍ മാസ്റ്റര്‍, എ. ഹംസചാവക്കാട്, എന്നിവരെ ചടങ്ങില്‍ ആദരിക്കും. സേവനത്തിന്റെ ഭാഗമായി സി .എച്ച്. സെന്ററിന്റെ ആമ്പുലന്‍സ് സമര്‍പ്പണവും ചടങ്ങില്‍ നടക്കും. പെന്‍ഷന്‍ വിതരണം, മുച്ചക്ര വാഹനവിതരണം, വീല്‍ ചെയര്‍ വിതരണം, ചികിത്സാ- വിവാഹ-ഭവന നിര്‍മ്മാണ സഹായവിതരണങ്ങള്ക്യാന്‍സര്‍സ്‌കീം പ്രഖ്യാപനം, ഭവന അറ്റകുറ്റപണികള്‍ക്കുള്ള സഹായം എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടി, ടി.എം. പ്രതാപന്‍ എം .എല്‍.എ, റാഷിദ് ഖസാലി, കെ.എസ്.ഹംസ, സി.എച്ച്. റഷീദ്, ടി.എം.സാദിഖലി, ഇബ്രാഹിം എളേറ്റില്‍, ഇ.പി. കമറുദ്ദീന്‍, അഷറഫ് കോക്കൂര്‍. ആര്‍.പി.ബഷീര്‍, ആര്‍ വി. അബ്ദുള്‍ റഹീം, പി.എ. ഷാഹുല്‍ഹമീദ്, എ.കെ. കരീം തുടങ്ങി സാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സി എച്ച് സെന്റര്‍ ഭാരവാഹികളായ എന്‍.കെ. ചന്ദ്രന്‍( ഒര്‍മ്മ), ഷാഫി തെക്കന്‍ഞ്ചേരി, ഷജീര്‍ പുന്ന, മീഡിയ കണ്‍വീനര്‍ റാഫി വലിയകത്ത്, എന്നിവരും പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.