posted on 24 May 2015 ചാവക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ
എ.ഐ.ടി.യു.സി. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്
ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.പി.ഐ. ജില്ലാ
എക്സിക്യൂട്ടീവ് അംഗം കെ.കെ. സുധീരന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി.വി. ശ്രീനിവാസന്
അധ്യക്ഷനായി. കെ. രമേശന്, വി.കെ. ദിനമണി, കെ.ആര്. കൃഷ്ണന്, കെ.ആര്. വാസു എന്നിവര്‍
പ്രസംഗിച്ചു |