banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

24-05-2015 Sunday

രാഹുല്‍ ഗാന്ധിയുടെ വരവ്; സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും

posted on 24 May 2015
ചാവക്കാട്: കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭ സംഗമത്തിന് രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ മുന്നോടിയായി ചാവക്കാട് ബീച്ച് ഫിഷറീസ് കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്ത്യായനി അധ്യക്ഷയായി. എം.എസ്. ശിവദാസ്, എച്ച്.എം. നൗഫല്‍, ടി.എം. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫിഷറീസ് കോളനിയിലെ 51 വീട്ടുകാര്‍ക്കാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ചാവക്കാട് ആസ്​പത്രിയിലെ ഡോ. വിഭീഷ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. .