posted on 24 May 2015 ചാവക്കാട്: ഇരുട്ടിന്റെ മറവില്‍ ചാവക്കാട് എസ് ഐയുടെ ചട്ടം
ലംഘിച്ചുള്ള വാഹന പരിശോധന. വിദ്യാര്‍ത്ഥിക്ക് എസ് ഐയുടെ
ക്രൂര മര്‍ദ്ദനം. ചാവക്കാട് തെക്കഞ്ചേരി തൈക്കണ്ടി പറമ്പില്‍
അക്ബറിന്റെ മകന് സിറാജുദ്ദീ(മുഹമ്മദ് അഷറഫ്-18)നെയാണ്
ചാവക്കാട് എസ് ഐ രാമചന്ദ്രന് മര്‍ദ്ദിച്ചത്. കേള്‍വിക്ക്
സാരമായ കേടുപറ്റിയ വിദ്യാര്‍ത്ഥിയെ മുതുവട്ടൂര്‍ രാജാ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പയുടെ സഹോദരിയുടെ ആറ്
വയസ്സുള്ള മകനോടൊപ്പം ഇടക്കഴിയൂരിലെ അമ്മാവന്റെ വീട്ടില്‍ പോയി തിരികെ വരുന്നതിനിടെ
ശനിയാഴ്ച്ച രാത്രി ഏഴരയോടെ ചാവക്കാട് താലൂക്കാശുപത്രിക്ക് പിന്‍വശത്തെ പാലത്തിന്റെ
സമീപമുള്ള ഇറക്കത്ത് വച്ച് എസ് ഐ കൈകാണിക്കുകയായിരുന്നു. രാത്രിയായതിനാലും
ഇറക്കത്തായതിനാലും അല്പം മുന്നിലേക്ക് കയറ്റിയാണ് വാഹനം നിര്‍ത്തിയത്. ഇതില്‍ ക്ഷുഭിതനായ
എസ് ഐ സിറാജുദ്ദീന്റെ ചെവിടില്‍ അടിക്കുകയായിരുന്നു. വേദനസഹിക്കാതെ കരഞ്ഞ സിറാജുദ്ദീനെ
എസ് ഐ വീണ്ടും ചെവിട്ടത്തും മുഖത്തും അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പറയുന്നു.
തനിക്ക് വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്നും മറ്റും പറഞ്ഞുനോക്കിയെങ്കിലും
കേള്‍ക്കാന്‍ പോലും എസ് ഐയും സംഘവും തയ്യാറായില്ലെന്നും ഉന്നത പൊലിസ്സ് അധികാരികള്‍ക്കും
മനുഷ്യാവകാശകമ്മിഷനും പരാതി നല്‍കുമെന്നും മര്‍ദ്ദനമേറ്റ സിറാജുദ്ദീന്പറഞ്ഞു.
. |