15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-06-15 Wednesday

പെണ്‍വാണിഭം  : ദമ്പതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി

Posted on: 24 June 2015
23-06-15 Vanibham arfest
ഗുരുവായൂര്‍: ഗുരുവായൂരിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനു നേതൃത്വം നല്‍കിവന്ന ദമ്പതികള്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം സംഘത്തിലെ രണ്ടു പേരെ ഫ്ലാറ്റില്‍ നിന്നും ഗുരുവായൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.  ഇതേ തുടര്‍ന്ന് വാണിഭ കേന്ദ്രം നടത്തിയ ദമ്പതികള്‍ മുങ്ങുകയായിരുന്നു. കൊല്ലം സ്വദേശിനിയായ 35 വയസുള്ള അജയ, ഫ്‌ളാറ്റിന്റെ മാനേജര്‍ മണ്ണാരത്ത് വിജയന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മമ്മിയൂരിലെ ഇന്‍ലാന്‍ഡ് നളന്ദം എന്ന ഫ്‌ളാറ്റില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ടെമ്പിള്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലം സ്വദേശിയായ യുവതിയെ പിടികൂടിയത്. ഇവിടെ ഫ്‌ളാറ്റില്‍ യുവതികളെ താമസിപ്പിച്ച് ഇടപാടുകാരെ ആകര്‍ഷിച്ചു കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാണിഭ സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന കൊട്ടാരക്കര സ്വദേശി രശ്മി, അവരുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ എന്നിവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ ഗുരുവായൂരില്‍ നിന്ന് മുങ്ങിയതായാണ് സൂചന.
നഗരത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമായിട്ടും  നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി .വൈ.എഫ്.ഐ, യൂത്ത്‌ കോണ്ഗ്രസ്  പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ടെമ്പിള്‍ സ്റ്റെഷനിലെക്ക് മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മഹാരാജ ജങ്ഷനില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന്  റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. ധര്‍ണ ബ്ലോക്ക് സെക്രട്ടറി കെ.കെ.മുബാറക് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് കെ.വി.വിവിധ് അധ്യക്ഷത വഹിച്ചു. വി.അനൂപ്, കെ.ആര്‍.സൂരജ്, കെ.എന്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഫ്‌ളാറ്റ് ഉടമക്കും നടത്തിപ്പുകാര്‍ക്കുമെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്‍ലാന്‍ഡ് നളന്ദം ഫ്‌ളാറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഫ്‌ളാറ്റിലെത്തും മുമ്പ് പൊലീസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍, കെ .ഫവാസ്, കെ.കെ.അനീഷ്, വി.എസ്.നവനീത് നേതൃത്വം നല്‍കി.