15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-08-2015 Monday

രാഷ്ട്രീയ കൊലപാതകങ്ങള്‍ ജനാധിപത്യ സംസ്കാരത്തിന് അപമാനം - കെ രമ
പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കോണ്ഗ്രസ് സര്‍ക്കാര്‍ കാണിക്കണം

posted on 24 August 2015
23-08-15 rama rsp
ചാവക്കാട്‌ : കേരളത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ജനാധിപത്യ സംസ്കാരത്തിന് അപമാനമാണെന്ന് കെ രമ. റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംസാഥാന സെക്രട്ടേറിയറ്റ്‌ അംഗവും കൊല്ലപ്പെട്ട ആര്‍ എം പി നേതാവ്‌ ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ ഇവര്‍ ചാവക്കാട്‌ എ സി ഹനീഫയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹനീഫയുടെ മക്കളെയും, മാതാവിനെയും, ഭാര്യയേയും കണ്ടു സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഹനീഫയുടെ വധം വളരെ ആസൂത്രിതവും പൈശാചികവുമാണെന് അവര്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ കോണ്ഗ്രസ് സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് രമ ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കര്‍ശന നിലപാടുകളും നടപടികളും ഇല്ലാതെ പോകുന്നതാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ വാപ്പയെ എന്തിനാ കൊന്നതെന്നുള്ള ഹനീഫയുടെ കുഞ്ഞുമക്കളുടെ ചോദ്യത്തിന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മറുപടി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആര്‍ എം പി സംസ്ഥാന സമിതി അംഗങ്ങളായ വിമല ടീച്ചര്‍, സ്മിത പ്രകാശന്‍, ജില്ലാ സെക്രട്ടറി പി ജെ മോന്‍സി, ജില്ലാ ചെയര്‍മാന്‍ അഡ്വ.ഭഗത് സിംഗ്, യൂത്ത്‌ വിംഗ് ജില്ലാ കണ്‍വീനര്‍ ആല്‍ബിന്‍, കുന്നംകുളം മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ബീന രവി, സ്നേഹ ലിജി തുടങ്ങിയവര്‍ കെ രമയെ അനുഗമിച്ചു.
കോണ്ഗ്രസ് എ, ഐ ഗ്രൂപ്‌ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴാം തിയതി രാത്രി ഒരു സംഘം യുവാക്കള്‍ വീട്ടില്‍ കയറി മാതാവിന്റെ കണ്മുന്നില്‍ വെച്ച് ഹനീഫയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

23-08-15 rama with   kids