banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-09-2014 Wednesday

കല്ലിങ്ങല്‍ മുരിയന്തടം കോളനിയില്‍ വീടുകയറി ആക്രമണം

Posted on: 24 September 2014
വടക്കേകാട്: കല്ലിങ്ങല്‍ മുരിയന്തടം കോളനിയില്‍ വീടുകയറി ആക്രമണം. പട്ടികജാതി കുടുംബത്തിലെ ഗൃഹനാഥന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്. മുരിയന്തടം വാലത്തില്‍ പ്രേമന്‍ (44), ഭാര്യ സരസ്വതി (38), മകള്‍ പ്രഭിത (20), പ്രേമന്റെ സഹോദരന്‍ ശശിയുടെ മകള്‍ ശൈത്യ (16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടക്കേകാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സമീപവാസിയായ നെല്ലിക്കല്‍ അബൂബക്കറാണ് ആക്രമിച്ചതെന്ന് ഇവര്‍ പൊലീസില്‍ മൊഴി നല്‍കി. പ്രഭിതക്കും ശൈത്യക്കും കാലിനു മുറിവുണ്ട്. അബൂബക്കറിന്റെ വീടിന്റെ വശത്തിലൂടെയാണ് മുരിയന്തടം കോളനിയിലേക്ക് പഞ്ചായത്ത് റോഡ് വെട്ടിയിട്ടുള്ളത്. വഴി ഏറ്റെടുത്തതിനെചൊല്ലിയും മതില്‍ കെട്ടി പൂര്‍ത്തിയാക്കാത്തതിനെ സംബന്ധിച്ചും നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം ബക്കര്‍ റോഡില്‍ കല്ലിട്ട് തടസപ്പെടുത്തിയിരുന്നു. ഇതിനെ പ്രേമന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്ന് പരാതിയില്‍ പറയുന്നു.