banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-09--14  Wednesday

തീരമേഖലയില്‍ അനധികൃത മദ്യവില്പന സജീവം - ഒരാള്‍ അറസ്റ്റില്‍

Posted on 24 September 2014
23-09-14 Chavakad-Police arrest viswanathan 56ചാവക്കാട്‌: തീരമേഖലയില്‍ അനധികൃത മദ്യവില്പന സജീവം. അനധികൃത വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന പതിനാലു കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പോലീസ്‌ പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. മത്തികായലിനു സമീപമാണ് മദ്യം സൂക്ഷിച്ചിരുന്നത്. തിരുവത്ര നായ്ക്കം പുരക്കല്‍ വിശ്വനാഥനെ(56)യാണ് എസ് ഐ എം കെ ഷാജി, സി പി ഒ മാരായ എം എ ജിജി, കെ സാജന്‍, മുഹമ്മദ്‌ റാഫി, എന്നിവരുടെ നേത്രുത്വത്തില്‍ അറസ്റ്റ്‌ ചെയ്തത്.
തീരമേഖലയില്‍ അനധികൃത മദ്യവില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ്‌ പരിശോധന നടത്തിയത്‌. മേഖലയില്‍ ചായക്കടകള്‍, പെട്ടിക്കടകള്‍, ആളൊഴിഞ്ഞ പറമ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  പരിശോദന കര്‍ശനമാക്കുമെന്ന് പോലീസ്‌ പറഞ്ഞു. വിശ്വനാഥനെ കോടതി റിമാന്‍ഡ്‌ ചെയ്തു ജയിലിലേക്കയച്ചു..