banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-09-14 Wednesday

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും

Posted on: 24 September 2014
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും. ആഘോഷങ്ങളോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം വൈകീട്ട് 6.30ന് ചാവക്കാട് അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡ്ജ് എന്‍.ശേഷാദ്രിനാഥന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ശ്രീസൗന്ദറിന്റെ വീണകച്ചേരിയും അരങ്ങേറും. ദിവസവും രാവിലെ എട്ട് മുതല്‍ സംഗീതാര്‍ച്ചനയും വൈകീട്ട് 6.30 മുതല്‍ നൃത്താജ്ഞലിയും അരങ്ങേറും. ഒക്ടോബര്‍ ഒന്നിന് ഗ്രന്ഥംവെപ്പും മഹാനവമി ദിവസമായ രണ്ടിന് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വേദസാര ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും തുടര്‍ന്ന് പഞ്ചരത്‌നകീര്‍ത്തനാലാപനവും ഉണ്ടാവും. വിജയ ദശമി ദിവസം രാവിലെ എട്ട് മുതല്‍ നവരാത്രി മണ്ഡപത്തില്‍ പൂജയും തുടര്‍ന്ന് എഴുത്തിനിരുത്തലും നടക്കും.