banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-10-2014 Friday

കടലാമസംരക്ഷണത്തിന് ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ തയ്യാറാകുന്നു

posted on 24 October 2014
ചാവക്കാട്‌: വംശനാശം സംഭവിക്കുന്ന കടലാമകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ തയ്യാറാകുന്നു. കേരള ഫോറസ്റ്റ്‌ റിസേര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടും വൈല്‍ഡ്‌ ലൈഫ്‌ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായാണ് പദ്ധതികള്‍ക്ക്‌ രൂപം കണ്ടിട്ടുള്ളത്. കേരളതീരത്തെ തീരദേശ ജനതയുടെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയമാണ് പുതിയ പദ്ധതികള്‍ക്ക്‌ ആധാരം. ദേശീയതലത്തില്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കടലാമ  സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകും. ടൂറിസവും റിസോര്‍ട്ടുകളും മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക്‌ പുതിയ പ്രതിസന്ധിയാകുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.