banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11--2014 Monday

ചെമ്പൈ - ആസ്വാദകരെ ആനന്ദിപ്പിച്ച് പ്രശസ്ത യുവസംഗീതകാരി വസുധ രവിയും കലക്ടര്‍ എം എസ് ജയയും

posted on  24 November 2014
23-11-14  MS Jaya Veena kachery
ഗുരുവായൂര്‍: അനുപമസംഗീതത്തിന്റെ അപൂര്‍വ്വചാരുതയില്‍  ആസ്വാദകരെ ആനന്ദിപ്പിച്ച് പ്രശസ്ത യുവസംഗീതകാരി വസുധ രവി ചെമ്പൈ സംഗീകോത്സവ വേദിയെ ധന്യാമാക്കി. ചെമ്പൈ വേദിയില്‍ വീണകച്ചേരി അവതരിപ്പിച്ച് ജില്ലാ കളക്ടറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റരുമായ എം എസ് ജയ ആസ്വാദകരെ വിസ്മയിപ്പിച്ചു. സിദ്ധി വിനായകം ...മോഹന കല്യാണി  രാഗത്തില്‍ അവതരിപ്പിച്ചാണ് വസുധ കച്ചേരിയാരംഭിച്ചത്. തുടര്‍ന്ന് സന്ദാന ഗോപാലകൃഷ്ണ...ഗമാസ് രാഗത്തിലും സാലമൈന..ബിഹാല്‍ രാഗത്തിലും  അവതരിപ്പിച്ച വസുധ  തമിഴ് കീര്‍ത്തനങ്ങളായ കണ്ണാ കാത്തരുള്‍ മേഘവര്‍ണ്ണാ.. മാധ്യമാവന്തിയിലും ഓം നമോ നാരായമാ എന്‍ട്ര് ....കര്‍ണ്ണരഞ്ജിനിയിലും അവതരിപ്പിച്ചത് കര്‍ണാനന്ദകരമായി. ധിം തനന.. തില്ലാനയിലവതരിപ്പിച്ചത് ആസ്വാദകരെ ആനന്ദിപ്പിച്ചു. പരമ പുരുഷ (ലളിത പഞ്ചമം),സാരസാക്ഷ പരിപാലയാം (പന്ധുവരാളി), കല്ലാണഗോപാലം (സിന്ധുഭൈരവി)എന്നിവയും അവതരിപ്പിച്ചു. കോടമ്പിള്ളി ഗോപകുമാര്‍ (വയലിന്‍), ആലുവ ഗോപാലകൃഷ്ണന്‍ (മൃദംഗം), വൈക്കം  എന്‍  ഗോപാലകൃഷ്ണന്‍ (ഘടം)എന്നിവര്‍  പക്കമേളമൊരുക്കി.
ജില്ലാ കളക്ടര്‍ എം എസ് ജയ ത്യാഗരാജ കൃതിയായ നഗുമോ ..... ആഭേരി രാഗത്തിലവതരിപ്പച്ചാണ് തന്‍റെ സംഗീത സിദ്ധിപ്രകടിപ്പിച്ചത്. തിരുവിഴ ശിവാനന്ദന്‍(വയലിന്‍), എന്‍ ഹരി (മൃദംഗം)എന്നിവര്‍  പക്കമേളമൊരുക്കി.
പ്രശസ്ത സംഗീതജ്ഞന്‍ പട്ടാഭിരാമ പണ്ഡിറ്റിന്റെ കച്ചേരി അവതരിപ്പിച്ചു. ശ്രീപതെ...എന്ന കീര്‍ത്തനം നാദസ്വരാവലി രാഗത്തില്‍   ചാരുതായര്‍ന്ന് അവതരിപ്പിച്ചാണ്  കച്ചേരി തുടങ്ങിയത് .തുടര്‍ന്ന് നിന്നു നേര നിന്നിന(പന്തുവരാളിയിലും), ബാലഗോപാലം (ഭൈരവി)................... എന്നീ കീര്‍ത്തനങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ടി എച്ച് സുബ്രഹ്മമണ്യന്‍ (വയലിന്‍), ബാംഗ്ലൂര്‍ അര്‍ജുന്‍കുമാര്‍ (മൃദംഗം ), ചെന്നൈ എ എസ് മുരളി  (ഘടം), ചെന്നൈ സുന്ദര്‍കുമാര്‍ (ഗഞ്ചിറ)എന്നിവര്‍  പക്കമേളമൊരുക്കി.
ചെമ്പൈ സംഗീതോത്സവവേദിയിലെ ഉപകരണ സംഗീതത്തില്‍ ഷിമോഗ കുമാരസ്വാമി അവതരിപ്പിച്ച സാക്‌സോഫോണ്‍ കച്ചേരി ആസ്വാദകരെ ആകര്‍ഷിച്ചു. കടനാട് ഹരിദാസ് (വയലിന്‍), തിരുവനന്തപുരം ആര്‍ വൈദ്യനാഥന്‍ (മൃദംഗം ), അഞ്ചല്‍ കൃഷ്ണയ്യര്‍  (ഘടം), ഗൗരീശവട്ടം സജികുമാര്‍(മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി.
.