15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-10-2015 Tuesday

കടപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരിയുടെ വീടിനു നേരെ ആക്രമണം

posted on 13 October 2015
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരി തോട്ടാപ്പ് ലൈറ്റ് ഹൌസിനു കിഴക്ക് വശം താമസിക്കുന്ന കുന്നത്ത് സുഹറയുടെ വീടിനു നേരെയാണ് അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും ബൈക്കും തകര്‍ന്നു. സുഹറയുടെ ഭര്‍ത്താവ് കുഞ്ഞുമുഹമ്മദ് നേരത്തെ മരിച്ചിരുന്നു. മക്കള്‍ നിസാം, നസീര്‍ എന്നിവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു വാതിലില്‍ ചവിട്ടുന്നത് കേട്ടാണ് സുഹറ ഉണര്‍ന്നത്. സംഭവമറിഞ്ഞ് രാത്രികാല പട്രോളിങ്ങില്‍ ഉണ്ടായിരുന്ന സി ഐ ജെ ജോണ്സനും സംഘവും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം സി പി എം പ്രകടനത്തിനിടെ അഞ്ചങ്ങാടിയിലുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയാണ് വീടാക്രമണം എന്നും സംശയിക്കുന്നു..