15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2015 Tuesday

ഗുരുവായൂര്‍ ക്ഷേത്രനഗരം മൂന്ന് മണിക്കൂറുകള്‍ കൊണ്ട് ശുചീകരിച്ചു

posted on 24 November 2015
24-11-15  CLEENING
ഗുരുവായൂര്‍: ഏകാദശിക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തിയ ഗുരുവായൂര്‍ ക്ഷേത്രനഗരം മൂന്ന് മണിക്കൂറുകള്‍ കൊണ്ട് ശുചീകരിച്ച് നഗരസഭയുടെ ശുചീകരണ തൊഴിലാളിലാളികള്‍ മാതൃകയായി. ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ കുടുംബശ്രീയുടെ ശുചീകരണ വിഭാഗം തൊഴിലാളികളും, നഗരസഭ കണ്ടിജന്റ് വിഭാഗത്തിലെ ജീവനക്കാരുമടക്കം നൂറോളം പേരാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. വടക്ക്, തെക്ക് ഔട്ടര്‍ റിംങ്ങ് റോഡുകളും, കിഴക്ക്, പടിഞ്ഞാറ് നടകളും, ബസ്സ് സ്റ്റാന്‍ഡ്, വിവിധ പാര്‍ക്കീംഗ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഗ്രൂപ്പുകളായാണ് വൃത്തിയാക്കിയത്. മാലിന്യനീക്കത്തിനായി അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കിയിരുന്നു. മണ്ഡല മകരവിളക്ക് കഴിയുന്നതുവരെ 24 മണിക്കൂറും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ നഗരസഭ നിയമിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ പി കെ ശാന്തകുമാരി  ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ പി വിനോദ് അധ്യക്ഷനായി. കൗണ്‍സിലര്‍ സുരേഷ് വാര്യര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, പോള്‍ തോമസ്, പി പി മോഹനന്‍,  എ പി സുരേഷ്, കെ രാജീവന്‍, ടി. എസ് സുബീഷ്, കെ വി ജിതേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഗുരുവായൂര്‍ ചെയര്‍പെഴ്സന്‍ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

< <