15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2015 Tuesday

ജന പ്രതിനിധികളായ ഐ.എന്‍.ടി.യു.സി. അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

posted on 24 November 2015
24-03-15 intuc
ചാവക്കാട് : ഐ.എന്‍.ടി.യു.സി. ഗുരുവായൂര്‍ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐ .എന്‍.ടി.യു.സി. അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഐ.എന്‍.ടി.യു .സി. ജില്ലാ വൈസ് പ്രസിഡന്റ് പി.സി.തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.റ്റി.യു.സി. ഗുരുവായൂര്‍ റീജിയണല്‍ പ്രസിഡന്റ് എം .എസ്. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.പി.എന്‍. പെരുമാള്‍, കെ.വി. മുഹമ്മദ്, സി.വി.നാരായണന്‍, പ്രേമവതി ബാലകൃഷ്ണന്‍, സി.വി. തുളസിദാസ്, പി.എ. കുഞ്ഞിമോന്‍, പി.ടി. ഷൗക്കത്തലി, എ.കെ. അബ്ബാസ്, പി.എം.നാസര്‍, എം.വി. ഡലീഷ് എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുത്ത കെ.എസ്. ബാബുരാജ്, ഹിമ മനോജ്, സുമതി ടീച്ചര്‍, കെ.ജെ. ചാക്കോ, മൂക്കന്‍ കാഞ്ചന, ജ്യോതി ബാബുരാജ്, ലിന സജീവന്‍, ടി.എം.ഹസ്സന്‍, ബൈജി ഏങ്ങണ്ടിയൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കിയത്. ഡിസംബര്‍ 14 മുതല്‍ 19 വരെ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി നയിക്കുന്ന തൊഴില്‍ സംരക്ഷണ ജാഥയുടെ സ്വീകരണം വിജയിപ്പിക്കാന്‍ ചാവക്കാട് ഗുരുവായൂര്‍ സ്വാഗത സംഘം കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു..