banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

25-01-2015 Sunday

എടക്കഴിയൂര്‍ അകലാട് മേഖലയില്‍ തീരമാലകള്‍ അടിച്ചു കയറി അന്‍പതോളം വീടുകള്‍ വെള്ളക്കെട്ടിലായി

posted on 25 January 2015
24-01-15 kadal ekr
24-01-15 kadal eka rbeachചാവക്കാട്: എടക്കഴിയൂര്‍ അകലാട് തീരമേഖലയില്‍  ശക്തമായ തീരമാലകള്‍ അടിച്ചു കയറി അന്‍പതോളം വീടുകള്‍ വെള്ളക്കെട്ടിലായി. ഇവിടങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ഉപ്പ് കയറി ഉപയോഗ ശൂന്യമായി. ശനിയാഴ്ച്ച പുലര്‍ച്ച മൂന്നുമണിയോടെയാണ് കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങുകയും കരയിലേക്ക്‌ വെള്ളം അടിച്ചുകയറുകയും ചെയ്തത്. പുത്തന്‍കടപ്പുറത്തും കടല്‍ വെള്ളം ഇരച്ചു കയറിയെങ്കിലും വീടുകള്‍ക്ക്‌ ഭീഷണിയായില്ല. തീരത്തെ തോടുകളില്‍ കടല്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്.
എടക്കഴിയൂര്‍ അകലാട്  മേഖലയില്‍ മൂന്നുകിലേമീറ്റരറോളം വെള്ളത്തിലായി. എടക്കഴിയൂര്‍ കാജ മുതല്‍ വടക്ക്  അകലാട് കാട്ടിലെ പള്ളിവരേയാണ് കടല്‍ ക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായത്. അറപ്പത്തോടുകള്‍ വഴിയാണ്  കടല്‍ വെള്ളം ജനവാസ മേഖലയിലേക്ക്‌ എത്തിയത്‌. നാടുകാര്‍  ഉറങ്ങുക്കിടക്കുമ്പോഴാണ്  വീടുകളില്‍ വെള്ളം കയറിയത. പള്ളികളില്‍ നിന്നുള്ള ഉച്ചഭാഷിണിയിലൂടെ അറിയിപ്പാണ് ജന്നങ്ങളെ ഉണര്‍ത്തിയത്. 
കടപ്പുറത്തേക്ക്‌ ചാല് കീറി വെള്ളക്കെട്ടൊഴിവാക്കാന്‍ പ്രദേശത്തെ  യുവാക്കള്‍ ശ്രമിക്കുന്നുണ്ട്.  ചാവക്കാട് താലൂക്ക് തഹസില്‍ ദാര്‍ മുഹമ്മദ് റഫീഖ്, റവന്യു ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് ശനിയാഴ്ച്ച പതിനൊന്നര മണി വരെയാണ് കടലിലെ പ്രതിഭാസം ഉണ്ടാകൂ എന്നാണു . എങ്കിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്.