aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-05- 2015 Monday

പാലയൂര്‍ മാര്‍ത്തോമ്മാ അതിരൂപതാ തീര്‍ത്ഥകേന്ദ്രത്തില്‍ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു

posted on 25 May 20015
ചാവക്കാട് : പാലയൂര്‍ മാര്‍ത്തോമ്മാ അതിരൂപതാ തീര്‍ത്ഥകേന്ദ്രത്തില്‍ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. തളിയകുളക്കരയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. ജോണ്‍ അയ്യങ്കാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള കുട്ടികള്‍ എഴുത്തിരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. കത്തിച്ചുവെച്ച നിലവിളക്കിന്റെ സാന്നിധ്യത്തില്‍ തളികയില്‍ നിറച്ച മണലിലാണ് കരുന്നുകള്‍ ആദ്യക്ഷരം കുറിച്ചത്. കുരുന്നുകള്‍ക്ക് മധുരപലഹാരങ്ങളും നല്‍കി. സഹവികാരി ഫാ. റിന്‍ജോ ഓലപ്പുരയ്ക്കല്‍ വേദോപദേശം നല്‍കി. പ്രധാനാധ്യാപകന്‍ ഇ.എഫ്. ആന്റണി, ട്രസ്റ്റിമാരായ സി.എം. ജസ്റ്റിന്‍ ബാബു, സി.ഡി. ഫ്രാന്‍സിസ്, ജോസ് വടുക്കൂട്ട്, ഡേവിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി..