Posted on 25 May 2015 ഗുരുവായൂര്‍: ബാലസംഘം ഗുരുവായൂര്‍ കാരക്കാട്
യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഗ്രാമോത്സവം
സമാപിച്ചു. സമാപന സമ്മേളനം നഗരസഭ വൈസ് ചെയര്‍പേര്‍സണ്‍ മഹിമരാജേഷ് ഉദ്ഘാടനം
ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ആര് വി ഷെറീഫ് അധ്യക്ഷനായി. എം സി സുനില്‍കുമാര്‍, കെ
എസ് ശ്രീജിത്, സി ബി ഐശ്വര്യ, കെ എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. രണ്ട്
ദിവസങ്ങളിലായി പൂജ കെ നായരുടെ സോളോ ഡോക്യൂ ഡ്രാമ, സിനിമാ പ്രദര്‍ശനം,
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗാനമേള
എന്നിവയുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത 400ഓളം കുട്ടികള്‍ക്ക്
പഠനോപകരണങ്ങളും വിതരണം ചെയ്തു. . |