aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-05-15 Monday

രാഹുലിന്റെ സന്ദര്‍ശനം: സമ്മേളന നഗരിയുടെ സുരക്ഷ എസ്.പി.ജി. ഏറ്റെടുത്തു

Posted on 25 May 2015
24-05-15 spg
ചാവക്കാട്: എ.ഐ.സി.സി. വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ചാവക്കാട് ബീച്ചിലെ സന്ദര്‍ശന നഗരിയും വേദിയും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഏറ്റെടുത്തു. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എസ്.പി.ജി. സമ്മേളനനഗരിയുടെ ചുമതല ഏറ്റെടുത്തു. ചാവക്കാട് ബീച്ചില്‍ 27ന് രാവിലെ 10നാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്.
ഡല്‍ഹിയില്‍ നിന്നെത്തിയ എസ്.പി.ജി. ഉദ്യോഗസ്ഥന്‍ എ.കെ. ആര്യയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ 10ന് ചാവക്കാട് കടപ്പുറത്തെത്തി വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വേദിയുടെ വീതിയും ഉയരവും കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി.
സമ്മേളനത്തിനായി കടപ്പുറത്തെത്തുന്നവരില്‍ പലരും കടലിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കണമെന്നും ചാവക്കാട് സിഐ പി. അബ്ദുള്‍ മുനീറിനോട് നിര്‍ദ്ദേശിച്ചു.
കടപ്പുറത്തെ സമ്മേളന നഗരിയിലെത്തുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി ചാവക്കാട് ബീച്ചിലെ മത്സ്യത്തൊഴിലാളികോളനി സന്ദര്‍ശിക്കും. ഇതിനു മുന്നോടിയായി കോളനി സന്ദര്‍ശിച്ച് താമസക്കാരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും മത്സ്യത്തൊഴിലാളികളല്ലാതെ പുറത്ത് നിന്നും മറ്റാരെങ്കിലും താമസിക്കുന്നെങ്കില്‍ അവരുടെ പൂര്‍ണ്ണ വിവരം ശേഖരിക്കാനും ചാവക്കാട് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളനിയിലേയ്ക്കുള്ള റോഡിലൂടെ 27ന് വാഹനങ്ങള്‍ കടത്തിവിടരുതെന്നും നിര്‍ദ്ദേശിച്ചു.
ഉച്ചതിരിഞ്ഞ് സംഘം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., പി.എ. മാധവന്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി തുടങ്ങിയ നേതാക്കളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ബോംബ് സ്‌ക്വാഡ് എസ്‌ഐ പി.കെ. പ്രകാശ്, സി.പി.ഒ. വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് പരിശോധന നടത്തി. എസ്.പി.ജി.ക്ക് പുറമെ തൃശ്ശൂര്‍ എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള പോലീസും ചാവക്കാട് പോലീസും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.

എസ് പി ജി ഉദ്യോഗസ്ഥര്‍ കോണ്ഗ്രസ് നേതാക്കളുമായി സംസാരിക്കുന്നു

< <