aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-05-15 Monday

സാമൂഹിക വിരുദ്ധര്‍ തടയണ പൊളിച്ചു - ശുദ്ധജല സ്രോതസ്സുകളില്‍ ഉപ്പുവെള്ളം കയറി

posted on 25 May 2015
24-05-15 pkm thadayana
പുന്നയൂര്‍ക്കുളം: കനോലികനാലില്‍ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണ സാമൂഹിക വിരുദ്ധര്‍ പൊളിച്ചതിനെ തുടര്‍ന്ന് വീട്ടുകിണറുകളിലും കുളങ്ങളിലും ഉപ്പുവെള്ളം കയറി. കനാലില്‍ നിന്നും വെള്ളം കയറിയതിനെതുടര്‍ന്ന് ചെറായി, കിഴക്കേചെറായി മേഖലയിലെ കിണറുകളിലും ജലസ്രോതസുകളിലുമാണ് ഉപ്പുവെള്ളം കയറി മലിനമായത്. കഴിഞ്ഞ ദിവസം രാത്രിയാണ് അണ്ടത്തോട് പൂഴികുന്നത്ത് കനോലികനാലിനു സമീപത്തെ തടയണ പൊളിച്ചതെന്ന് കരുതുന്നു. കിണറുകളിലെ വെള്ളത്തിനു ഉപ്പുരസം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തടയണ പൊളിച്ചത് കണ്ടത്. കനോലികനാലില്‍ നിന്നും കയറുന്ന മല്‍സ്യങ്ങളെ പിടിക്കാനാണ് പൊളിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് വര്‍ഷവും തടയണ പൊളിച്ചിരുന്നെങ്കിലും ഈ സമയത്ത്  കനത്ത മഴ ലഭിച്ചതിനാല്‍ കിണറുകളിലെ വെള്ളത്തിനു കാര്യമായ മാറ്റം ഉണ്ടായില്ല. അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പരാതി വടക്കേകാട് പൊലീസില്‍ നല്‍കി. കുട്ടാടന്‍ പാടശേഖരത്തിലെ കര്‍ഷകര്‍ സ്വന്തം ചെലവിലാണ് തടയണ കെട്ടാറ്. ഈ വര്‍ഷം 8000 രൂപയോളം ചെലവായെന്ന് ഇവര്‍ പറയുന്നു. കുട്ടാടന്‍ പാടത്തിലൂടെ പോകുന്ന തോട്ടില്‍ ഉപ്പ് വെള്ളം കയറിയാല്‍ നെല്‍കൃഷിയെ സാരമായി ബാധിക്കും. പരാതിയെ തുടര്‍ന്ന് വടക്കേകാട് പൊലീസും കൃഷി വകുപ്പ് അധികൃതരും സ്ഥലത്തെത്തി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള കര്‍ഷകതൊഴിലാളി യൂണിയന്‍(കെ എസ് കെ ടി യു) കടിക്കാട് വില്ലേജ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സെക്രട്ടറി എം കെ ബക്കര്‍, വി.താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു..